Advertisement

സാമ്പത്തികമായി ഇന്ത്യ അഞ്ചാമത്തെ വലിയ രാജ്യം, വരും വർഷങ്ങളിൽ അത് മൂന്നാമത്തേതാകും; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

February 10, 2024
Google News 0 minutes Read
economically India is the fifth largest country Nirmala Sitharaman

സാമ്പത്തികമായി ഇന്ത്യ അഞ്ചാമത്തെ വലിയ രാജ്യമാണെന്നും വരും വർഷങ്ങളിൽ അത് മൂന്നാമത്തേതാകുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. മുൻപുള്ള സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ധവളപത്രം സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയും ജനങ്ങളുടെയും ആത്മവിശ്വാസത്തെ ബാധിക്കും. പത്തു വർഷത്തെ കഠിനാധ്വാനം കൊണ്ട് സമ്പദ് വ്യവസ്ഥയെ ശരിയായ ട്രാക്കിൽ എത്തിച്ചു.

തെരഞ്ഞെടുത്ത സർക്കാർ എന്ന നിലയിൽ യുപിഎയെക്കാലത്തെ സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം തുറന്നു കാട്ടേണ്ടത് തങ്ങളുടെ കടമയാണ്. തങ്ങൾക്ക് വേണ്ടത് ഉത്തരവാദിത്വമുള്ള ഭരണമാണ്. ഭരണഘടന വിരുദ്ധമായ ഭരണം തങ്ങൾ ആഗ്രഹിക്കുന്നില്ല. വികസന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.

സമ്പത്ത് വ്യവസ്ഥ പാടെ തകർന്ന സമയത്താണ് തങ്ങൾ അധികാരത്തിൽ എത്തുന്നത്. സമ്പദ് വ്യവസ്ഥയിൽ തങ്ങൾ രണ്ട് ട്രെയിനുകൾ ഏർപ്പെടുത്തി. ഒരു ട്രെയിൻ സമ്പത്ത് വ്യവസ്ഥയെ മുന്നോട്ടു നയിച്ചപ്പോൾ മറ്റൊരു ട്രെയിൻ സാമ്പത്തിക രംഗത്തെ കൃത്രിമത്വത്തെ തുടച്ചുനീക്കി. 2014 അധികാരത്തിൽ വരുമ്പോൾ ലോകം ഒന്നടങ്കം ഇന്ത്യൻ സമ്പദ് വ്യവസ്ഥ ദുർബലമാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നതെന്നും അവർ വ്യക്തമാക്കി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here