Advertisement

മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് റിയാദിലെ പ്രവാസി സമൂഹം

January 7, 2019
Google News 0 minutes Read

മിന്നല്‍ ഹര്‍ത്താലുകള്‍ അനുവദിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത്  റിയാദിലെ പ്രവാസി സമൂഹം. ആധുനിക സമൂഹത്തിന് ഉള്‍ക്കൊളളാന്‍ കഴിയാത്ത ജനാധിപത്യ വിരുദ്ധ സമരമുറയാണ് മിന്നല്‍ ഹര്‍ത്താലുകളെന്നും പ്രവാസികള്‍ അഭിപ്രായപ്പെട്ടു.

ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യപ്പെടണമെന്നും അതനുസരിച്ച് നിയമ നിര്‍മാണം ആവശ്യമാണെന്നും പ്രവാസികള്‍ പ്രതികരിച്ചു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനും അവകാശം ഉണ്ട്. എന്നാല്‍ മുന്നറിയിപ്പില്ലാതെ സാധാരണ ജനങ്ങളെ പെരുവഴിയിലാക്കുന്നത് പൗരാവകാശ ലംഘനമാണ്. അതുകൊണ്ടുതന്നെ ഉത്തരവ് ആശ്വാസം പകരുന്നതാണെന്ന് റിയാദിലെ ജനാധിപത്യ മതേതര വേദി സെക്രട്ടറി നിബു വര്‍ഗീസ് പറഞ്ഞു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനാധിപത്യ ബോധം കൂടുതലുളള സംസ്ഥാനമാണ് കേരളം. എന്നാല്‍ ഒരു വര്‍ഷത്തിനിടെ തൊണ്ണൂറിലധികം ഹര്‍ത്താലുകള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. മനോഹരമായ ജനാധിപത്യ രീതിയാണ് ഹര്‍ത്താല്‍ എന്ന ആശയം. എന്നാല്‍ അത് ഏറ്റവും അപകടകരമായി ഉപയോഗിച്ചതാണ് കേരളം കണ്ടത്.

ഹര്‍ത്താലിന്റെ മറവില്‍ നിരപരാധികള്‍ അക്രമത്തിന് ഇരയാവുന്നു. ജീവനും സ്വത്തും നഷ്ടപ്പെടുന്നു. ഇത്തരക്കാര്‍ക്ക് സമയ ബന്ധിതമായി മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കഴിയണമെന്നും പ്രവാസികഭ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here