Advertisement

സിഡ്‌നി ടെസ്റ്റ് സമനിലയിലേക്ക്

January 7, 2019
Google News 1 minute Read
ind aus sydney test

സിഡ്നി ടെസ്റ്റിന്റെ അഞ്ചാം ദിനവും മോശം കാലവസ്ഥ മൂലം വൈകുന്നു. ഇന്നലെ മുതൽ ആരംഭിച്ച മഴ സിഡ്നി മൈതാനത്തിന്റെ ഔട്ട്ഫീൽഡിൽ വെള്ളക്കെട്ട് സൃഷ്ടിച്ചതാണ് മത്സരം വൈകാൻ കാരണം. മഴ തുടർന്നാൽ അവസാന ടെസ്റ്റ് സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിക്കും. ഒസീസ് മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്ര നാഴികകല്ലിലേക്കാണ് ഇന്ത്യ കുതിക്കുന്നത്. നേരത്തെ ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ ഏ​ഴി​ന് 622 ഡി​ക്ല​യേ​ഡ് എ​ന്ന സ്കോ​റി​നെ​തി​രേ ഓസീസിന്റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 300ൽ ​അ​വ​സാ​നി​ച്ചി​രു​ന്നു. ഫോളോഓൺ ആരംഭിച്ച ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 6 റൺസ് എന്ന നിലയിലാണ്.

Read More: മെസിയെ മറികടന്ന് ഛേത്രി; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

മത്സരം സമനിലയിലായതായി ഏതാനും മിനിറ്റുകള്‍ക്കകം പ്രഖ്യാപിച്ചേക്കും. മഴ മൂലം മത്സരം തുടരാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ സിഡ്‌നിയിലുള്ളത്. അതിനാല്‍ തന്നെ അവസാന ടെസ്റ്റ് സമനിലയിലായതായി ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here