ഹര്‍ത്താലുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കണം; സര്‍വകക്ഷിയോഗം വിളിക്കണമെന്നും തച്ചങ്കരി

ഹര്‍ത്താലുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കണം; സര്‍വകക്ഷിയോഗം വിളിക്കണമെന്നും തച്ചങ്കരി
ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സര്‍ക്കാരിനോട് കെ.എസ്.ആര്‍.ടി.സി. ഹര്‍ത്താലില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കണം. ഇതിനായി മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണം. ആവശ്യം ഗതാഗതമന്ത്രി വഴി അറിയിക്കുമെന്നും ടോമിന്‍ ജെ തച്ചങ്കരി ’24’ നോട് പ്രതികരിച്ചു.
Read More: കോഹ്‌ലിപ്പടയുടെ വിജയഗാഥ (ചിത്രങ്ങള്‍ കാണാം)
ഇന്ന് രാത്രി തുടങ്ങുന്ന ദേശീയ പണിമുടക്ക് ശബരിമല സർവീസുകളെ ബാധിക്കില്ല. ഇരുളിൽ കല്ലെറിയാതെ എറിയേണ്ടവർക്കായി പകൽ വെളിച്ചത്തിൽ ബസെത്തിക്കാമെന്നും കെ.എസ്.ആര്‍.ടി.സി എംഡി ടോമിൻ ജെ തച്ചങ്കരി. ഹർത്താൽ ,പണിമുടക്ക് ദിവസങ്ങളിൽ പാൽ, പത്രം, ആശുപത്രി എന്നിവ പോലെ കെ.എസ്.ആര്‍.ടി.സിയേയും ഒഴിവാക്കാൻ ടോമിൻ ജെ തച്ചങ്കരിയുടെ അഭ്യർഥന. ഇക്കാര്യത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം.
Read More: തല മുണ്ഡനം ചെയ്ത് നടി ലെന
ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന ടൂറിസം മേഖലയുടെ അഭ്യർഥന പരിഗണിച്ച് മുഖ്യമന്ത്രി നേരത്തെ സർവകക്ഷി യോഗം വിളിച്ചിരുന്നു. ട്രേഡ് യൂണിയനുകൾക്ക് സ്വാധീനമുള്ള കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തിൽ സർക്കാർ സർവകക്ഷിയോഗാവശ്യം പരിഗണിക്കുമോ എന്നതാണ് നിർണായകം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here