Advertisement

വാവരുപള്ളിയില്‍ പ്രവേശിക്കാനെത്തിയ മൂന്ന് യുവതികള്‍ അറസ്റ്റില്‍

January 7, 2019
0 minutes Read
vavar mosque

വാവരുപള്ളിയില്‍ സ്ത്രീകളെ ദര്‍ശനം നടത്തുക എന്ന ലക്ഷ്യവുമായി എത്തിയ മൂന്ന് യുവതികള്‍ അറസ്റ്റില്‍.  ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകരാണ് ഇവരെന്ന് സൂചനയുണ്ട്.  ഇവര്‍ ഇന്ന് വാവര് പള്ളിയില്‍ സന്ദര്‍ശനം നടത്തുമെന്ന് രഹസ്യാന്വേഷണ സംഘത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ചെക്ക് പോസ്റ്റുകളില്‍ അതീവ ജാഗ്രതയിലായിരുന്നു പോലീസ് സംഘം.  തിരുപ്പൂർ സ്വദേശികളായ സുശീലാദേവി, രേവതി, തിരുനെൽവേലി സ്വദേശി ഗാന്ധിമതി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വച്ചാണ് യുവതികള്‍ അറസ്റ്റിലായതെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ മുതല്‍ വന്‍ സുരക്ഷാ സന്നാഹമാണ് ചെക് പോസ്റ്റുകളില്‍ ഉണ്ടായിരുന്നത്. എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് പോലീസ് കടത്തിവിട്ടത്.  കലാപം സൃഷ്ടിയ്ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സൂചനയുണ്ട്.  ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണ്. യുവതികള്‍ക്കൊപ്പം പുരുഷന്മാരും ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top