ചട്ടങ്ങൾ കാറ്റിൽ പറത്തി എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂൾ; മാസങ്ങളായി ശമ്പളമില്ലാതെ അധ്യാപകർ

ചട്ടങ്ങൾ കാറ്റിൽ പറത്തി എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂൾ. മാസങ്ങളായി ശമ്പളമില്ലാതെ അധ്യാപകർ .
കണ്ണൂർ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകർക്കാണ് ഈ ദുരവസ്ഥ. മാനേജ്‌മെന്റിനെതിരെ നടപടി എടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവുന്നുമില്ല.ഫിറ്റനസ്സ് ഇല്ലാത്ത കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നതെന്ന് 24 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
2010ൽ ഹയർസെക്കൻഡറി ബാച്ചുകൾ പൂർണമായും സിബിഎസ്ഇ കെട്ടിടത്തിലേക്ക് മാറ്റിയതിനുശേഷം 2 അധിക ബാച്ചുകലാണ് കടമ്പൂർ സ്‌കൂളിന് ലഭിച്ചത്. 2011-12 അധ്യായന വർഷത്തിൽ കമ്പ്യൂട്ടർ സയൻസ് ബാച്ചും 2014 ബയോളജി സയൻസ് ബാച്ച് സ്‌കൂളിന് അനുവദിച്ചു. വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാതെ അനധികൃത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളിലാണ് 2 അധിക ബാച്ചുകൾ ലഭിച്ചത്. സ്‌കൂളിന് അധിക ബാച്ച് നൽകിയതിൽ വൻ അഴിമതി നടന്നുവെന്ന ആരോപണം ഇതിനോടകം ഉയർന്നുകഴിഞ്ഞു.അനധികൃത കെട്ടിടത്തിൽ നിന്നും മാതൃ കെട്ടിടത്തിലേക്ക് മാറ്റണമെന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം പലതവണ മാനേജ്‌മെൻറ് അവഗണിച്ചു.
2018 ഫെബ്രുവരിയിൽ ഡെപ്യൂട്ടി ഡയറക്ടർ സ്‌കൂളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതരമായ നിയമലംഘനലാണ്.മാത്രമല്ല വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം സ്‌കൂൾ മാനേജ്‌മെൻറ് പാലിക്കാത്തതിനാൽ ഹയർ സെക്കൻഡറി അധ്യാപകരുടെ ശമ്പളം മുടങ്ങിയിട്ട് മാസം ആറായി. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അധ്യാപകർ പലതവണ കത്ത് നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. കൂടാതെ വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാത്ത പ്രിൻസിപ്പാളിനെയാണ് സ്‌കൂളിൽ ഇപ്പോൾ നിയമിച്ചിരിക്കുന്നത്.അതും മറ്റെല്ലാ അധ്യാപകരുടെ സീനിയോറിറ്റി മറികടന്നുകൊണ്ട് ഹയർസെക്കൻഡറി ബാച്ചിന്റെ അദ്ധ്യാപകനാണ് സ്‌കൂളിൻറെ നിലവിലെ ചുമതല. സകല നിയമങ്ങളും കാറ്റിൽ പറത്തി കൊണ്ട് വിദ്യാഭ്യാസവകുപ്പിന് വെല്ലുവിളിച്ചാണ് സ്‌കൂളിൻറെ പ്രവർത്തനം തുടരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here