കെഎസ്ആർടിസി എം പാനൽ ജീവനക്കാർ സമരം വീണ്ടും ശക്തമാക്കുന്നു

പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി എം പാനൽ ജീവനക്കാർ സമരം വീണ്ടും ശക്തമാക്കുന്നു. ഈമാസം 21ന് എംപാനൽ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും സർക്കാരും വഞ്ചിച്ചെന്നാണ് ഇവരുടെ ആരോപണം ലോംഗ് മാർച്ചുൾപ്പെടെ നടത്തിയിട്ടും സർക്കാരും തൊഴിലാളി സംഘടനകളും തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ചാണ് എം പാനൽ ജീവനക്കാർ അടുത്ത ഘട്ടം സമരം പ്രഖ്യാപിച്ചത്. ഈ മാസം 21 ന് സെക്രട്ടേറിയേറ്റ് വളയാനാണ് ഇവരുടെ തീരുമാനം. തൊഴിലാളി യൂണിയനുകൾ പ്രശ്‌നത്തിൽ ആത്മാർത്ഥമായി ഇടപെടുന്നില്ലെന്ന് എം പാനൽ ജീവനക്കാർ ആരോപിച്ചു.
പിരിച്ചുവിട്ടതിനെതിരെ സുപ്രീംകോടതിയിൽ എം പാനൽ ജീവനക്കാർ ഹർജി നൽകിയിട്ടുണ്ട്. പിരിച്ചുവിടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നൽകണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here