Advertisement

പാലക്കാട് നിന്നും 99 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി

January 9, 2019
Google News 0 minutes Read
black money seized in thaliparambu 20 lakhs hawala money

പാലക്കാട് പട്ടാമ്പിക്കടുത്ത് കൊപ്പത്ത് 99 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. മലപ്പുറം സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് കൊപ്പം മുളയങ്കാവിന് സമീപത്ത് വെച്ച് കാറിൽ കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. കാറിൽ രേഖകളില്ലാതെ പണം കടത്തുകയായിരുന്നു. മലപ്പുറം സ്വദേശികളായ മുഹമ്മദ് സാഫിർ, സഹദ്, നിയാസുദ്ധീൻ എന്നിവരാണ് പിടിയിലായത്. പാലക്കാട് എസ്പി ദേബേഷ് കുമാർ ബഹ്‌റയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊപ്പം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്.

ഇവർ കുഴൽപ്പണം കടത്താൻ ശ്രമിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മുൻപും ഇവിടെ വെച്ച് പല തവണ കുഴൽപ്പണം പിടികൂടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here