Advertisement

മാധ്യമ പ്രവർത്തകരെ മർദ്ദിച്ച സംഭവം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

January 9, 2019
Google News 0 minutes Read
cpm worker arrested for attacking journalists

കാസർകോട് ചേറ്റുകുണ്ടിൽ വനിതാ മതിലിനിടയിൽ നടന്ന അക്രമ സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെ മർദ്ധിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ .അട്ടയങ്ങാനം സ്വദേശി സുകുമാരനാണ് അറസ്റ്റിലായത്.ഇയാൾ സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗമാണ്. സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ബേക്കൽ പോലീസ് പറഞ്ഞു .

ഇന്ന് രാവിലെയാണ് അട്ടയങ്ങാനം സ്വദേശി സുകുമാരനെ പോലീസ് അറസ്റ്റ ചെയ്ത്. 24 പുറത്ത് വിട്ട അക്രമ (ദൃശ്യങ്ങളിൽ അടക്കം പരിശോധിച്ച ശേഷമാണ് അറസ്റ്റ് .സംഭവത്തിൽ കൂടുതൽ പേരെ തിരച്ചറിഞ്ഞതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ ഉണ്ടാകുമെന്ന് ബേക്കൽ പോലീസ് പറഞ്ഞു .ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തുരം വരെ സംഘടിപ്പിച്ച വനിതാ മതിലിനിടെ ചേറ്റുകുണ്ടിൽ നടന്ന അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ 24 ,മനോരമ ന്യൂസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത് .വനിതാ മതിൽ നിർമ്മിക്കാൻ എത്തിയവരെ ആദ്യഘട്ടത്തിൽ ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ വിരട്ടിയോടിച്ചിരുന്നു. ഇതോടെ ബി.ജെ.പി, സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു ഇതാണ് സംഘർഷത്തിൽ കലാശിച്ചത് .ഇത് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകർക്കാണ് മർദ്ധനം ഏറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here