പണിമുടക്ക് രണ്ടാം ദിവസം; കൊച്ചി സ്തംഭിച്ചു; ട്രെയിനുകൾ തടഞ്ഞു

പണിമുടക്ക് രണ്ടാം ദിവസവും തുടരുമ്പോൾ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി ഇന്നും സ്തംഭിച്ചു. സ്വകാര്യ ബസ്സുകളും കെഎസ്ആർടിസിയും ജില്ലയിൽ ഇന്നും സർവ്വീസ് മുടക്കി. ഷിപ്പ്യാർഡിൽ ജോലിക്കെത്തിയവരെ പ്രതിഷേധക്കാർ ഇന്നും തടഞ്ഞു. കൊച്ചി നഗരത്തിലെ ഭൂരിഭാഗം കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്.
അതേസമയം, തിരുവനന്തപുരത്ത് പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു. ശബരി എക്‌സ്പ്രസിന് മുന്നിൽ സമരക്കാർ പ്രതിഷേധിച്ചു. വേണാട് എക്‌സ്പ്രസ് ഇന്ന് പുറപ്പെട്ടത് 40 മിനിറ്റ് വൈകിയാണ്. കളമശ്ശേരിയിൽ നിലമ്പൂർ-ചങ്ങനാശ്ശേരി പാസഞ്ചർ തടഞ്ഞു. പയ്യന്നൂരിൽ മംഗലാപുരം-മംഗളൂരു എക്‌സ്പ്രസ് തടഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here