‘ഇനി എല്ലാറ്റിനും ഒരു നിയന്ത്രണം’; സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ നിയന്ത്രിക്കാന്‍ കെപിസിസി

സാമൂഹ്യ മാധ്യമങ്ങളിലെ അണികളുടെയും നേതാക്കളുടെയും ഇടപെടലുകളെ നിയന്ത്രിക്കാന്‍ കെപിസിസി. സാമൂഹ്യ മാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ ശശി തരൂര്‍ മുല്ലപ്പള്ളിക്ക് കൈമാറി.
Read More: ‘ഞാന്‍ മിഖായേല്‍’; സ്റ്റെലിഷായി നിവിന്‍ പോളി (ടീസര്‍ കാണാം)
കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ തലവനായി ശശി തരൂര്‍ എംപി കഴിഞ്ഞ മാസം ചുമതലയേറ്റിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടേയുള്ള ഡിജിറ്റല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹ്യ മാധ്യമങ്ങളിലെ പാര്‍ട്ടി അംഗങ്ങളുടെയും നേതാക്കളുടെയും ഇടപെടലുകള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്നതായിരുന്നു. വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ശശി തരൂരിനെ തന്നെ കെപിസിസി നിയോഗിക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് തരൂര്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് പെരുമാറ്റച്ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
Read More: ‘നെഞ്ചിനകത്ത്’ ലാലേട്ടന്‍; വീഡിയോ വൈറല്‍
പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ലംഘിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറയുന്നു. സംഘടനപരവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുന്ന ഭിന്നതകള്‍ തെരുവ് വിട്ട് സോഷ്യല്‍ മീഡിയയിലേക്കും പടരുന്നതും, നേതാക്കളും അണികളും ഗ്രൂപ്പ് തിരിഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ തമ്മില്‍ തല്ലുന്നതും തടയുകയാണ് കെപിസിസിയുടെ ലക്ഷ്യം. നിലപാടുകള്‍ക്ക് വിരുദ്ധമായ പോസ്റ്റുകളിട്ട് പാര്‍ട്ടിയെ പ്രിതിരോധത്തിലാക്കുന്ന, സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ചില നേതാക്കളെ മെരുക്കലും പെരുമാറ്റച്ചട്ടത്തിന്റെ ലക്ഷ്യമായി പറയപ്പെടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here