Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് കോണ്‍ഗ്രസ്; രാഹുല്‍ കൊച്ചിയിലെത്തും

January 9, 2019
Google News 1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ കെ.പി.സി.സി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തീരുമാനിക്കാന്‍ നാളെ ഹൈക്കമാന്‍ഡ് യോഗം ചേരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Read More: നെടുമങ്ങാട് ആർ എസ് എസ് ഓഫീസിൽ പൊലീസ് റെയ്ഡ്

ഈ മാസം 29 ന് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും. 70 ശതമാനം ബൂത്തുകളും കെ.പി.സി.സി പുനഃസംഘടിപ്പിച്ചു. കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബൂത്ത് കമ്മിറ്റി അധ്യക്ഷന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഫെബ്രുവരി 3 മുതല്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിക്കും. എ.കെ ആന്റണിയായിരിക്കും പ്രചരണ പരിപാടികള്‍ക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിക്കുക. യാത്രയുടെ ചുമതല യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് ആയിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read More: കാത്തിരുന്ന ആ ട്രെയിലര്‍ എത്തി; പൃഥ്വിരാജിന്റെ നയണ്‍, ട്രെയിലര്‍ കാണാം

കെ.പി.സി.സി പുനഃസംഘടന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അധ്യക്ഷന്‍ അറിയിച്ചു. കെ.പി.സി.സി പുനഃസംഘടനയുടെ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയായിരിക്കും പ്രഖ്യാപിക്കുക. ഇക്കാര്യത്തില്‍ ജനുവരി 15 നകം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here