നെടുമങ്ങാട് ആർ എസ് എസ് ഓഫീസിൽ പൊലീസ് റെയ്ഡ്

നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേരെ നടന്ന ബോംബേറുമായി ബന്ധപ്പെട്ട് ആർ എസ് എസ് ഓഫീസിൽ പൊലീസ് റെയ്ഡ്. നെടുമങ്ങാട് സിഐയുടെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് ആർ എസ് എസ് ഓഫീസിൽ തെരച്ചിൽ നടത്തിയത്. കേസിൽ മുഖ്യ പ്രതി ആർ എസ് എസ് പ്രചാരക് പ്രവീൺ ഒളിവിലാണ്. സംഘർഷത്തിൽ എസ് ഐ സുനിൽ ഗോപിയുടെ കൈ ഒടിഞ്ഞിരുന്നു. കേസിൽ മൂന്നു പേരെ മാത്രമാണ് പിടികൂടാനായത്. ഇതിൽ ഒരാൾ പ്രവീണിന്റെ സഹോദരനാണ്. എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തുന്നത്. വടിവാള്‍, കത്തി തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here