പണിമുടക്ക് തുടരുന്നു; മൂന്നിടത്ത് ട്രെയിന്‍ തടഞ്ഞു

ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുന്നു. രണ്ടാം ദിവസവും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വേണാടും ശബരി എക്സ്പ്രസും തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പണിമുടക്ക് തുടങ്ങിയ ഇന്നലെ മുതല്‍ ഇത് ഹര്‍ത്താലിന്റെ പ്രതീതിയാണ് പൊതുജനങ്ങളില്‍ ഉണ്ടാക്കിയത്. വാഹന സൗകര്യം ഇല്ലാതെ വലയുകയാണ് പൊതുജനം. തിരുവനന്തപുരത്ത് വേണാട്, ശബരി എക്സ്പ്രസ് ട്രെയിനുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 40 മിനിറ്റ് വൈകിയാണ് വേണാട് എക്സ്പ്രസ് പുറപ്പെട്ടത്.
ചങ്ങനാശേരിയിൽ വേണാട് എക്സ്പ്രസ് തടഞ്ഞു. കൊച്ചി കളമശ്ശേരിയിലും ട്രെയിൻ തടഞ്ഞു. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരം – മംഗളൂരു മലബാർ എക്സ്പ്രസ് സമരാനുകൂലികൾ തടഞ്ഞു. കൊല്ലം തിരുവനന്തപുരം പാസഞ്ചർ ചിറയിൻകീഴ് വച്ച് തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
പണിമുടക്കുന്ന തൊഴിലാളികൾ ഇന്ന് പാര്‍ലമെന്‍റിലേക്ക് മാർച്ച് ചെയ്യും. രാവിലെ പതിനൊന്നിന് ദില്ലി മണ്ഡി ഹൗസില്‍ നിന്നും പാര്‍ലമെന്‍റ് സ്ട്രീറ്റിലേക്കാണ് മാര്‍ച്ച്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കുന്നത്. പണിമുടക്കിലെ അക്രമസംഭവങ്ങളിൽ സംസ്ഥാനത്ത് ഇരുന്നൂറിലധികം പേർക്കെതിരെ ഇതുവരെ കേസെടുത്തിട്ടുണ്ട്. ട്രെയിൻ തടഞ്ഞതിനും ബലമായി കടകൾ അടപ്പിച്ചതിനുമായാണ് കേസ്. ആലപ്പുഴയിൽ ട്രെയിൻ തടഞ്ഞതിന് 100 പേർക്കെതിരെ കേസെടുത്തു.സെക്രട്ടറിയേറ്റിന് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിർമ്മിച്ചതിന് പൊലീസ് കേസെടുത്തു. മഞ്ചേരിയിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. ഇവിടെ 50 പേർക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ തടഞ്ഞതിന് 20 പേർക്കെതിരെ കേസെടുത്തായി റെയിൽവേ സംരക്ഷണ സേന അറിയിച്ചു. പാലക്കാട് ട്രെയിൻ തടഞ്ഞതിൽ 15 പേർക്കെതിരെയാണ് കേസ്. വടക്കൻ ജില്ലകളിലാകെ വിവിധ സംഭവങ്ങളിൽ 92 പേർക്കെതിരെ കേസെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here