Advertisement

കൊല്ലം ബൈപ്പാസ് വിവാദത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍; പ്രേമചന്ദ്രന് സുധാകരന്റെ മറുപടി

January 9, 2019
Google News 1 minute Read
nk premachandran and sudhakaran

കൊല്ലം ബൈപ്പാസ് വിവാദത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരനും എൻ.കെ പ്രേമചന്ദ്രൻ എംപിയും രംഗത്ത്. ബൈപ്പാസ് നിർമാണവും ഉദ്ഘാടനം സംസ്ഥാന സർക്കാർ ബോധപൂർവ്വം വൈകിപ്പിച്ചുവെന്ന് കൊല്ലം എം.പി. എൻ.കെ പ്രേമചന്ദ്രൻ ആരോപിച്ചു. എന്നാൽ, ആരോപണം നിഷേധിച്ച മന്ത്രി ജി. സുധാകരൻ, എംപിയുടേത് പരിധിവിട്ട സമീപനമാണെന്ന് തിരിച്ചടിച്ചു. ബൈപ്പാസ് നിർമാണോദ്ഘാടനത്തിൽ സംസ്ഥാന സർക്കാരിന് റോളില്ലെന്നായിരുന്നു എൻ.കെ പ്രേമചന്ദ്രൻ എംപി ’24’ നോട് നടത്തിയ പ്രതികരണം.

Read More: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കും

രൂക്ഷമായ ഭാഷയിലാണ് മന്ത്രി ജി. സുധാകരൻ ഇതിനോട് പ്രതികരിച്ചത്. ബൈപാസിൻ്റെ നിർമാണോദ്ഘാടനം വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണത്തോട് മന്ത്രിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങോട്ട് താത്പര്യം അറിയിക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നതിനെ സ്വാഗതം ചെയ്ത മന്ത്രി ജി. സുധാകരൻ, താനാണ് പ്രധാനമന്ത്രിയെ കൊണ്ടുവരുന്നത് എന്ന് പറഞ്ഞു നടക്കുന്നത് രാഷ്ട്രീയ ദൗർബല്യമാണെന്ന് എൻ. കെ പ്രേമചന്ദ്രനെ പരിഹസിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here