Advertisement

ഹാർദ്ദിക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും സസ്‌പെൻഷന് ശുപാർശ

January 10, 2019
Google News 0 minutes Read

ഹാർദ്ദിക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും സസ്‌പെൻഷന് ശുപാർശ. ടിവി ഷോയിലെ മോശം പരാമർശത്തെ തുടർന്നാണ് നടപടി. രണ്ട് മത്സരങ്ങളിൽ നിന്ന് ഇരുവരെയും സസ്‌പെൻഡ് ചെയ്യണമെന്നാണ് കമ്മിറ്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് മേധാവി വിനോദ് റായ് ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാണ്ഡ്യ നൽകിയ മാപ്പ് അപേക്ഷ അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കോഫി വിത്ത് കരണിലായിരുന്നു ഹാർദ്ദിക്കും രാഹുലും വിവാദ പ്രസ്താവന നടത്തിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

എന്നാൽ പ്രതിഷേധം കനത്തതോടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here