Advertisement

കോണ്‍ഗ്രസിനൊപ്പം ചേരുന്നത് മതേതര ജനാധിപത്യ കക്ഷിയായതിനാല്‍: പി.സി ജോര്‍ജ്

January 10, 2019
Google News 0 minutes Read
pc george

പി.സി ജോര്‍ജ് എംഎല്‍എയുടെ കേരള ജനപക്ഷം പാര്‍ട്ടി യുഡിഎഫ് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായതായി പി.സി ജോര്‍ജ് പറഞ്ഞു. മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമിതി രൂപീകരിക്കും. മതേതര ജനാധിപത്യ കക്ഷി എന്ന നിലക്കാണ് കോണ്‍ഗ്രസിനൊപ്പം ചേരുന്നതെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. ബിജെപി പ്രവേശനം അടഞ്ഞ വാതിലാണ്. സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് മുന്നണിയിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here