രഞ്ജി ട്രോഫിയില്‍ കേരളത്തിന് നാടകീയ ജയം

ഹിമാചല്‍ പ്രദേശിനെതിരായ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് അഞ്ച് വിക്കറ്റിന്റെ നാടകീയ ജയം. ഹിമാചല്‍ പ്രദേശിനെ പരാജയപ്പെടുത്തി കേരളം നോക്കൗട്ടിലേക്ക് പ്രവേശിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 297 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അത് മറികടക്കുകയായിരുന്നു. കേരളം ആദ്യ ഇന്നിംഗ്‌സില്‍ 11 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് വിജയം നേടിയത്. അര്‍ധസെഞ്ചുറി നേടിയ വിനൂപ് മനോഹരന്‍(96), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(92), സഞ്ജു സാംസണ്‍ (61*) എന്നിവരുടെ ബാറ്റിംങ് മികവാണ് കേരളത്തിന് ജയം സാധ്യമാക്കിയത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഹിമാചല്‍ പ്രദേശ് ആദ്യ ഇന്നിംഗ്‌സില്‍ 297 റണ്‍സ് നേടി. എന്നാല്‍, കേരളത്തിന്റെ ആദ്യ ഇന്നിംഗ്‌സ് 286 ല്‍ അവസാനിച്ചു. 11 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗിസില്‍ ബാറ്റിംഗിനിറങ്ങിയ ഹിമാചല്‍ പ്രദേശ് 285/ 8 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
Read More: പിസി ജോർജ് യുഡിഎഫിലേക്ക്
എട്ടു മല്‍സരങ്ങളില്‍ നാല് ജയത്തോടെ 26 പോയിന്റുമായാണ് കേരളം നോക്കൗട്ടിലെത്തിയത്. മറ്റു മല്‍സരങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെങ്കിലും പോയിന്റ് നിലയിലും റണ്‍റേറ്റിലും മുന്നിലുള്ളതാണ് കേരളത്തിന് ഗുണകരമായത്. എ, ബി ഗ്രൂപ്പുകളില്‍നിന്ന് ആദ്യ അഞ്ചു സ്ഥാനക്കാരാണ് നോക്കൗട്ടിലെത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here