രഞ്ജിയിലും നിറം മങ്ങി രോഹിത്ത്; മൂന്ന് റണിന് പുറത്തായത് ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം

വര്‍ഷങ്ങളുടെ ഇടവേളക്ക് വിരാമമിട്ട് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബാറ്റേന്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മക്ക് മോശം തുടക്കം. മൂന്ന് റണ്‍സിന് താരം പുറത്തായത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയതിന് പുറമെ ബോര്‍ഡര്‍ ഗാവാസ്കര്‍ ട്രോഫി ടെസ്റ്റ് മത്സരത്തിന് ശേഷം രോഹിത്ത് ഇപ്പോഴും ഫോം വീണ്ടെടുത്തിട്ടില്ലെന്ന സന്ദേശവുമായി മാറി വ്യാഴാഴ്ച ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലെ പ്രകടനം. ഓപ്പണര്‍ ഉമര്‍ നാസിറിന്റെ പന്ത് ലെഗ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിക്കവെ ജമ്മു ക്യാപ്റ്റന്‍ പാരാസ് ഡോഗ്ര ക്യാച്ച് എടുക്കുകയായിരുന്നു. 19 ബോള്‍ നേരിട്ടിട്ടും മൂന്ന് റണ്‍സ് മാത്രമായിരുന്നു പുറത്താകുമ്പോള്‍ രോഹിത്തിന്റെ സമ്പാദ്യം. ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടിലും ഓസ്ട്രേലിയ ഡൗണ്‍ അണ്ടറിനെതിരെയുമുള്പ്പെടെ തന്റെ അവസാന എട്ട് ടെസ്റ്റുകളിലെ പുറത്താകലിന് ശേഷം അവസാനത്തേതാണ് ആഭ്യന്തര ക്രിക്കറ്റില്‍ രോഹിത്തിന്റെ പ്രകടനം.
Story Highlights: Rohit Sharma out just three runs in Ranji Trophy match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here