Advertisement

ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഭാഗിക ട്രഷറി സ്തംഭനം ഇരുപതാം ദിവസത്തില്‍

January 11, 2019
Google News 0 minutes Read
Trump Threatens To Withdraw US From WTO

അതിര്‍ത്തി മതിലിന് പണം നല്‍കാത്ത സെനറ്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഭാഗിക ട്രഷറി സ്തംഭനം ഇരുപതാം ദിവസവും തുടരുകയാണ്. എട്ട് ലക്ഷത്തോളം ജീവനക്കാരെയാണ് ട്രഷറി സ്തംഭനം നേരിട്ട് ബാധിച്ചിരിക്കുന്നത്. സ്തംഭനം സൃഷ്ടിച്ച ബുദ്ധിമുട്ടിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം പരിഹരിക്കാനായി പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ചയില്‍നിന്ന‌് ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ‌് ഡോണള്‍ഡ‌് ട്രംപ‌് ഇറങ്ങിപ്പോയിരുന്നു. മതില്‍ നിര്‍മിക്കാന്‍ പണം അനുവദിക്കില്ലെന്ന‌് ഡെമോക്രാറ്റുകള്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ നിലപാ‌ട‌് വ്യക്തമാക്കി. തുടര്‍ന്ന‌്, ഇത‌് സമയം മെനക്കെടുത്താനുള്ള ചര്‍ച്ചമാത്രമാണെന്ന‌് പറഞ്ഞ‌് ട്രംപ‌് ഇറങ്ങിപ്പോകുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here