സിബിഐയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്; ഗുരുതര ആരോപണങ്ങളുമായി അലോക് വര്‍മ്മ

സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ അലോക് വര്‍മ്മ. നിസാരമായ കാര്യങ്ങളുടെ പേരില്‍ തന്നെ പുറത്താക്കുകയായിരുന്നു. സിബിഐയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അലോക് വര്‍മ്മ ആരോപിച്ചു.
Read More: സിബിഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വർ റാവു ചുമതലയേറ്റു
ഇത്രയും കാലം താന്‍ ശ്രമിച്ചുകൊണ്ടിരുന്നത് സിബിഐയുടെ വിശ്വാസ്യത ഉയര്‍ത്തിപിടിക്കാനാണ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്ലാതെ സ്വതന്ത്രമായി സിബിഐ പ്രവര്‍ത്തിക്കണമെന്ന് ലക്ഷ്യം വച്ചായിരുന്നു തന്റെ നടപടികള്‍. എന്നാല്‍, അതിന് വിപരീതമായാണ് കാര്യങ്ങള്‍ നടന്നതെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ അലോക് വര്‍മ്മ വിമര്‍ശനമുന്നയിച്ചു.
Read More: അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി
അതേസമയം, സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര്‍ റാവു ചുമതലയേറ്റു. ഇന്നലെ രാത്രി തന്നെ ചുമതലയേറ്റതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ഡയറക്ടര്‍ ചുമതലയേല്‍ക്കും വരെ റാവുവായിരിക്കും താല്‍ക്കാലിക ഡയറക്ടര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here