Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കും

January 11, 2019
Google News 1 minute Read
ak antony

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് എ.കെ ആന്റണി. തെരഞ്ഞെടുപ്പിന്റെ അവസാന മുഹൂര്‍ത്തത്തില്‍ ഏതാനും നേതാക്കള്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന രീതി ഇത്തവണയുണ്ടാവില്ല. സമാന മനസ്‌ക്കരായ പാര്‍ട്ടികളുമായി ചേര്‍ന്നാകും മത്സരമെങ്കിലും നിയന്ത്രണം കോണ്‍ഗ്രസിനാവുമെന്നും എ.കെ ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also: ഷൂട്ടിന് ശേഷം പൊളിക്കാം; സിനിമയ്ക്ക് മുമ്പ് പോത്തേട്ടന്റെ സ്റ്റഡി ക്ലാസ് ഇങ്ങനെ

അതേസമയം, എ.കെ ആൻറണിയുടെ മകന്റെ പദവിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം രൂക്ഷമായി. ആന്റണിയുടെ മകന്‍ അനിൽ ആൻറണിക്ക് കെപിസിസി ഡിജിറ്റൽ വിഭാഗം ചുമതല നല്‍കിയതാണ് കലഹത്തിന് കാരണം. യുവ നേതാക്കള്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. കെഎസ് യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് എതിര്‍പ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്. അധികാരം ലക്ഷ്യം വച്ചാണ് ഈ നീക്കമെന്നാണ് യുവനേതാക്കളുടെ പരാതി. അനില്‍ കെ ആന്റണിയ്ക്ക് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

Read Also: ലൈംഗികാതിക്രമം; രജീഷ് പോളിനെതിരെ കേസെടുത്തു

പദവിയെ എതിര്‍ത്ത യുവനേതാക്കൾക്ക് കെപിസിസി ജനറൽ ബോഡിയിൽ വിലക്കേര്‍പ്പെടുത്തിയതും കലഹത്തിന് കാരണമായിട്ടുണ്ട്. നോമിനേറ്റഡ് അംഗങ്ങൾക്ക് ക്ഷണമില്ലെന്നാണ് ഇത് സംബന്ധിച്ച് നേതാക്കള്‍ നല്‍കിയ വിശദീകരണം. പോരാട്ടം തുടരുമെന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗം ആര്‍എസ് അരുൺ രാജ് ‘ട്വന്റിഫോറി’നോട് പറഞ്ഞു. കെഎസ് യുവിലോ യൂത്ത് കോണ്‍ഗ്രസിലോ പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത ആളുകളെ നേതാക്കളുടെ മക്കള്‍ എന്ന ഒറ്റ മാനദണ്ഡത്തിന്റെ പേരില്‍ പാര്‍ട്ടി നേതൃ പദവിയിലേക്ക് കൊണ്ട് വരുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അരുണ്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഡിജിറ്റല്‍ മീഡിയ സെല്‍ കെപിസിസി ഭാരവാഹിയ്ക്ക് തുല്യമായ പദവിയാണ്. നിര്‍വാഹക സമിതിയില്‍ പോലും ചര്‍ച്ചചെയ്യാതെയാണ് അനില്‍ ആന്റണിയെ ഇതിന്റെ തലപ്പത്തേക്ക് കൊണ്ട് വന്നത്. കെ മുരളീധരന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്നപ്പോള്‍ തിരുത്തല്‍ വാദവുമായി രംഗത്ത് എത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്ത് ഉള്ളത്. അവര്‍ തന്നെയാണ് ഇത്തരത്തില്‍ പാര്‍ട്ടി പാരമ്പര്യം ഇല്ലാത്തവരെ നേതൃ നിരയിലേക്ക് കെട്ടിയിറക്കുന്നതെന്നും അരുണ്‍ രാജ് ആരോപിച്ചു.

Read Also: ആര്‍ത്തവപ്പുരയില്‍ അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ പ്രചാരപ്രവര്‍ത്തനങ്ങളില്‍ അരുണ്‍ ആന്റണി സജീവമായിരുന്നു. അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലുമായി ചേര്‍ന്നായിരുന്ന പ്രവര്‍ത്തനം. കര്‍ണ്ണാടകയിലേയും, രാജസ്ഥാനിലേയും തെരഞ്ഞെടുപ്പിലും ഇവരുണ്ടായിരുന്നു. കേരളത്തിലെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലവന്‍ ശശി തരൂര്‍ ആണ്. സോഷ്യല്‍ മീഡിയ ശക്തിപ്പെടുത്തണമെന്ന ശശി തരൂരിന്റെ ആവശ്യപ്രകാരമാണ് അനില്‍ ആന്റണിയെ ഡിജിറ്റല്‍ വിഭാഗം കണ്‍വീനറാക്കിയത്.

Read Also: യു.എ.ഇയില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ വരവേല്‍പ്പ്

നിലവില്‍ നവൂതന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ഓണററി എക്‌സിക്യൂട്ടീവ് മെമ്പറും ആണ് അരുണ്‍ .ആന്റണിയുടെ മറ്റൊരു മകനായ അജിത് ആന്റണിയും നവൂതയുടെ വൈസ് പ്രസിഡന്റാണ്. ആന്റണിയുടെ ഭാര്യയാണ് ഈ ഫൗണ്ടേഷന്റെ സ്ഥാപകയും, ചെയര്‍മാനും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here