ഹർത്താലുകൾ ടൂറിസം മേഖലക്ക് പ്രയാസം സൃഷ്ടിച്ചു: മുഖ്യമന്ത്രി

pinarayi vijayan pinarayi vijayan gets sc notice on lavlin case

ഹർത്താലുകൾ ടൂറിസം മേഖലക്ക് പ്രയാസം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം മേഖലയെ ബാധിക്കട്ടെ എന്ന് ചിന്ത പോലും ഉണ്ടായോ എന്ന് സംശയിക്കുന്നു. കാട്ടാന കുത്തിക്കൊന്നാലും ഹർത്താലുണ്ടോ എന്ന് ജനങ്ങൾ ചോദിക്കുന്ന അവസ്ഥയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളുടെ അവസാന ഘട്ടമാണ് ഹർത്താലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തലസ്ഥാനത്ത് ആരംഭിച്ച പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്യവെയാണ് ് ഹർത്താലിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്.തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾ ടൂറിസത്തെ ബാധിച്ചു. ചില രാജ്യങ്ങൾ യാത്ര മുന്നറിയിപ്പ് വരെ നൽകി.പ്രതിഷേധങ്ങളുടെ അവസാന ഘട്ടമാണ് ഹർത്താൽ എന്നും മുഖ്യമന്ത്രി

യു ഡി എഫ് സർക്കാർ കൊണ്ട് വന്ന ഹർത്താൽ നിയന്ത്രണ ബിൽ പാസാക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത കെ മുരളിധരനും പറഞ്ഞു. ഹർത്താൽ ആഘോഷമാക്കുന്ന മനോഭാവം മാറണമെന്നും മുരളിധരൻ

കനകക്കുന്നിൽ ഈ മാസം20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുഷ്‌പോത്സവം. പൂർണമായും സ്‌പോൺസർഷിപ്പിലൂടെ വസന്തോത്സവത്തിന്റെ സംഘാടനം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More