എസ്ബിഐ ബാങ്ക് അക്രമിച്ച സംഭവം; എൻജിഒ യൂണിയൻ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി

എസ്ബിഐ ട്രഷറി ബാങ്ക് ആക്രമിച്ച സംഭവത്തിൽ എൻജിഒ യൂണിയൻ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി. അശോകൻ, ഹരിലാൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരത്തെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിനു നേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് എൻ.ജി.ഒ യൂണിയൻ നേതാക്കളെ അറസ്റ്റ് ചെയ്തത്. നേതാക്കളായ അശോകൻ, ഹരിലാൽ എന്നിവർ ഇന്നു രാവിലെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയർ അക്കൗണ്ടന്റാണ് അശോകൻ.ടെക്‌നിക്കൽ എജ്യൂക്കേഷൻ ഡയറക്ടറേറ്റിലെ അറ്റൻഡറാണ് ഹരിലാൽ.
കൂടാതെ ഹരിലാൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. അശോകൻ എൻ.ജി.ഒ യൂണിയൻ തൈക്കാട് ഏരിയാ സെക്രട്ടറിയും. ഇരുവരെയും ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.സംഭവത്തിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് അനിൽകുമാർ എന്നിവരും പ്രതികളാണ്.
കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here