എയർ ഫ്രാൻസ് പാരീസ് -റിയാദ് സർവീസുകൾ അവസാനിപ്പിക്കുന്നു

എയർ ഫ്രാൻസ് പാരീസ് -റിയാദ് സർവീസുകൾ അവസാനിപ്പിക്കുന്നു . യാത്രക്കാർ കുറഞ്ഞതും സൗദി എയർ ലൈൻസുമായുള്ള സഹകരണം വർധിച്ചതുമാണ് ഈ സെക്ടറുകളിലെ വിമാന സർവീസ് നിർത്താൻ കാരണമായതെന്ന് എയർ ഫ്രാൻസ് വൃത്തങ്ങൾ അറിയിച്ചു
ഫ്രഞ്ച് വിമാന കമ്പനിയായ എയർ ഫ്രാൻസാണ് പാരീസ് -റിയാദ് സർവീസുകൾ നിർത്താനൊരുങ്ങുന്നത് . ഫെബ്രുവരി ആദ്യ വാരത്തോടെ പാരീസ് -റിയാദ് റൂട്ടിലെ എല്ലാ സർവീസുകളും റദ്ദ് ചെയ്യുന്നതയാണ് അറിയിപ്പ് . സാമ്പത്തിക പ്രയോജനം കുറവായതും സൗദി എയർ ലൈൻസുമായുള്ള സഹകരണം വർധിച്ചതുമാണ് റിയാദ് സർവീസുകൾ നിർത്തി വെക്കാനുള്ള പ്രധാന കാരണമായി എയർ ഫ്രാൻസ് ചൂണ്ടിക്കാട്ടുന്നത്. പാരീസിൽ നിന്നുമുള്ള അവസാന റിയാദ് സർവീസ് ഈ മാസം 31 ന് ആയിരിക്കും. തിരിച്ച് റിയാദിൽ നിന്നുമുള്ള അവസാന മടക്ക സർവീസ് ഫെബ്രുവരി ഒന്നിനുമായിരിക്കും. ഈ ദിവസത്തിന് ശേഷം റിയാദിലേക്കും തിരിച്ചും എയർ ഫ്രാൻസിൽ യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സൗദിയ വിമാനത്തിൽ സീറ്റ് ലഭ്യമാക്കുകയോ നഷ്ട പരിഹാരം നൽകുകയോ ചെയ്യുമെന്നും എയർ ഫ്രാൻസ് വൃത്തങ്ങൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here