Advertisement

വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി?

January 12, 2019
1 minute Read
sathyan mokeri

വരുന്ന ലോക സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരിയെ തന്നെ സിപിഐ കളത്തിലിറക്കുമെന്ന് സൂചന. കഴിഞ്ഞ തവണ കൂടെയില്ലാതിരുന്ന വീരന്‍ വിഭാഗം മുന്നണിയില്‍ തിരിച്ചെത്തിയതിനൊപ്പം ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആദിവാസി വോട്ടുകള്‍ കൂടി പെട്ടിയിലാക്കാനായാല്‍ അട്ടിമറി വിജയം പ്രതീക്ഷിക്കുകയാണ് ഇടത് പക്ഷം. അതേസമയം വയനാട്ടില്‍ മത്സരിക്കാന്‍ സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് .

കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലമായി കണക്കാക്കപ്പെട്ടിരുന്ന വയനാട്ടില്‍ 2014-ല്‍ വലിയ മുന്നേറ്റം നടത്താന്‍ ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് കഴിഞ്ഞിരുന്നു. 2009-ല്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ എംഐ ഷാനവാസിനെ പാര്‍ലിമെന്റിലേക്കയച്ച കോണ്‍ഗ്രസിന്റെ വയനാടന്‍ കോട്ടയില്‍ 2014 ല്‍ വലിയ വിള്ളലാണ് വീണത്. 2016 ലെ നിയമ സഭാതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മുന്നേറ്റം തുടര്‍ന്നു.മണ്ഡലത്തില്‍ സ്വാധീനമുളള വിരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദല്ലും സികെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭയും ഇത്തവണ ഇടതുപക്ഷത്തിനൊപ്പമാണ്.ഇതും എല്‍ഡിഎഫ് ക്യാന്പില്‍ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.സര്‍ക്കാരിന്റെ മികച്ച പ്രതിച്ഛായയും മാറിയ രാഷ്ട്രീയ സാഹചര്യവപം ഇത്തവണ വയനാട്ടില്‍ ഗുണകരമാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

സിപിഐയുടെ കയ്യിലുളള സീറ്റില്‍,ഇത്തവണയും സത്യന്‍ മോകേരി തന്നെ സ്ഥാനാര്‍ത്ഥിയകാനാണ് സാധ്യത. ജില്ലയില്‍ നിന്ന് തന്നെയുളള പൊതുസമ്മതനായ സ്വതന്ത്രന്‍ സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്.അതേസമയം മുന്നണിയുടെ ഭാഗമായില്ലെങ്കിലും ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സികെ ജാനുവിനും വയനാട്ടില്‍ മത്സരിക്കാന്‍ താത്പര്യമുണ്ട്.ഇക്കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ജാനു അറിയിച്ചതായാണ് വിവരം

ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല,ശബരിമല വിഷയത്തിലെ പാര്‍ട്ടി നിലപാട് തിരഞ്ഞെടുപ്പില്‍ സഹായകമാകുമെന്നാണ് ബിജെപിയും കണക്ക് കൂട്ടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top