സിഡ്നി ഏകദിനം, 289 റൺസ് വിജയലക്ഷ്യം, തുടക്കം പതറി ഇന്ത്യ

സിഡ്നി ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പണർ ശിഖർ ധവാൻ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി , അമ്പാട്ടി റായുഡു എന്നിവരാണ് പുറത്തായത്. കോഹ്ലി മൂന്ന് റണ്‍സ് എടുത്തും മറ്റ് രണ്ട് പേര്‍ റണ്‍സൊന്നും എടുക്കാതെയുമാണ് പുറത്തായിരിക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 289 റൺസാണ് ഇന്ത്യയ്ക്ക് വേണ്ടത്. 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 288 റൺസെടുത്തത്. തുടക്കത്തിൽ ഇന്ത്യൻ ബോളർമാർക്കു മുന്നിൽ പതറിയെങ്കിലും മധ്യനിരയുടെ മികവിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്. ഉസ്മാൻ ഖവാജ 59 റൺസും ഷോൺ മാർഷ് 54 റൺസും പീറ്റർ ഹാൻസ്കോംബ് 73 റൺസുമെടുത്ത് പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാറും കുൽദീപ് യാദവും 2 വിക്കറ്റ് വീതം വീഴ്ത്തി.
അരങ്ങേറ്റ മൽസരം കളിക്കുന്ന ജേസൺ ബെഹ്റെൻഡ്രോഫാണ് ധവാന്റെ വിക്കറ്റെടുത്തത്. മുന്നാമത്തെ പന്തില്‍ കോഹ്ലിയുടെ വിക്കറ്റാണ് ആദ്യം തെറിച്ചത്. പിന്നാലെ എത്തിയ അമ്പാട്ടി റായുഡു റണ്‍സൊന്നും എടുക്കാതെ മടങ്ങി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here