Advertisement

അതിര്‍ത്തിയിലും ‘മധുര’പ്രതികാരം; ഇന്ത്യന്‍ സൈനികരെ ഹണി ട്രാപ്പില്‍ കുടുക്കുന്നതായി കണ്ടെത്തല്‍

January 13, 2019
1 minute Read
honey trap military

പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ ഹണി ട്രാപ്പില്‍ കുടുങ്ങിയത് 50 ഓളം ഇന്ത്യന്‍ സൈനികരെന്ന് കണ്ടെത്തല്‍. സൈനികരില്‍ നിന്നും പാക് ചാര സുന്ദരി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നും സൂചന. ദേശീയ മാധ്യമങ്ങള്‍ അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സൈനികന്‍ അറസ്റ്റിലായി. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ടാങ്ക് റെജിമെന്റിലെ സൈനികനും ഹരിയാന സ്വദേശിയുമായ സോംബിര്‍ സിംഗ് ആണ് അറസ്റ്റിലായത്.

Read Also: പഴശ്ശിരാജയിലെ നീക്കം ചെയ്ത ഭാഗം വൈറലാകുന്നു

സൈനിക ഉദ്യോഗസ്ഥയെന്ന വ്യാജേന അനിക ചോപ്ര എന്ന സ്ത്രീയാണ് സൈനികരുമായി ബന്ധം സ്ഥാപിച്ചത്. ഇവരുമായി സൗഹൃദത്തിലായ സൈനികര്‍ പ്രതിരോധ രഹസ്യങ്ങള്‍ മെസഞ്ചറിലൂടെ കൈമാറിയെന്ന് സംശയിക്കുന്നത്. നിര്‍ണായക സൈനിക നീക്കങ്ങള്‍ പോലും ഇത്തരത്തില്‍ ചോര്‍ന്നിരിക്കാമെന്നാണ് മിലിട്ടറി ഇന്റലിജന്‍സ് സംശയിക്കുന്നത്. അന്‍പതോളം യുവസൈനികരുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നതായും സൂചനയുണ്ട്.

Read Also: അനാഥാലയങ്ങളില്‍ കേക്കും സദ്യയുമായി ബര്‍ത്ത് ഡേ ‘ആഘോഷിക്കാന്‍’ പോകുന്നവര്‍ക്ക് ഒരു അച്ഛന്റെ കുറിപ്പ്

2016-ല്‍ ആണ് സോംബിര്‍ സിംഗ് അനിക ചോപ്രയുമായി സൗഹൃദത്തിലാകുന്നത്. സൗഹൃദം തുടരുന്നതിനിടെ തന്റെ ഭാര്യയെ ഉപേക്ഷിച്ച് അനികയെ വിവാഹം കഴിക്കാമെന്നു പോലും സോംബിര്‍ സിംഗ് വാക്ക് നല്‍കിയിരുന്നു.

Read Also: ഗാന്ധി സ്മൃതി ചടങ്ങില്‍ സംസാരിച്ചുകൊണ്ടിരിക്കെ പ്രമുഖ ഗാന്ധിയന്‍ കെ.പി.എ. റഹിം കുഴഞ്ഞുവീണു മരിച്ചു

ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട് എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നും കണ്ടെത്താന്‍ സോംബിര്‍ സിംഗിന്റെ ഫോണ്‍ മിലിട്ടറി ഇന്റലിജന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. മാസങ്ങളായി ഇയാള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. സൈനിക ഉദ്യോഗസ്ഥയെന്ന വ്യാജേന അനിക ചോപ്ര എന്ന അക്കൗണ്ട് പ്രവര്‍ത്തിച്ചിരുന്നത് പാകിസ്താനില്‍ നിന്നാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top