വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കരുത്; നെഹ്റു കോളേജ് മാനേജ്മെന്റ് അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ 24ന്

നെഹ്റു കോളേജ് മാനേജ്മെന്റ് അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ ട്വന്റിഫോറിന്. വിദ്യാർത്ഥികൾക്കാപ്പം നിൽക്കരുതെന്ന് പറഞ്ഞ് മാനേജ്മെന്റ് അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് ട്വന്റിഫോര്‍ പുറത്ത് വിടുന്നത്.
വിദ്യാർത്ഥികൾ പ്രതിഷേധിച്ചാൽ അപ്പോൾ തന്നെ ക്ലാസ് നിർത്തണമെന്നാണ് ശബ്ദ രേഖയിലെ നിര്‍ദേശം. മാനേജ്മെന്റുമായി സഹകരിക്കാന്‍ തയ്യാറാകാത്ത അധ്യാപരോട് രാജി വച്ച് പോകാനും നിര്‍ദേശിക്കുന്നുണ്ട്. സെനറ്റ് കമ്മിറ്റി നാളെ തെളിവെടുപ്പിനെത്താനിരിക്കെയാണ് ഭീഷണി. വിദ്യാർത്ഥികളോട് സൗഹൃദം വേണ്ടെന്നും അധ്യാപകരോട് മാനേജ്മെന്റ് പറയുന്നു.
Read More: ജിഷ്ണു കേസ്; മൊഴി നല്‍കിയതിന് മാനേജുമെന്റ് തോല്‍പ്പിച്ച കുട്ടികള്‍ക്ക് പുനഃപരീക്ഷയില്‍ വിജയം
ജിഷ്ണുവിന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയ വിദ്യാര്‍ത്ഥികളോട് മാനേജ്മെന്റ് പ്രതികാര നടപടി എടുക്കുന്ന വാര്‍ത്ത ട്വന്റിഫോറാണ് പുറത്ത് വിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തുകയും ഈ പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടുകയും ചെയ്തിരുന്നു. ജിഷ്ണു പ്രണോയുടെ ദുരൂഹ മരണത്തെ തുടർന്ന് ഇടിമുറിയുടെ പേരിലും, വിദ്യാർത്ഥി പീഡനത്തിന്റെ പേരിലും ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്ന പാമ്പാടി നെഹ്‌റു കോളേജ് ജിഷ്ണു കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരായാണ് പ്രതികാര നടപടികളുമായി രംഗത്തെത്തിയത്. മൂന്നാം വർഷ ഫാർമസി കോഴ്‌സിൽ വിദ്യാർത്ഥിയുടെ മാർക്ക് തിരുത്തിയതിന്റെ രേഖയും ട്വന്റിഫോര്‍ പുറത്ത് വിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here