Advertisement

ഗ്യാലറിയിലേക്ക് പറന്നിറങ്ങുന്ന പന്ത് കൈപിടിയിലൊതുക്കാന്‍ ആരാധകന്റെ ഓട്ടം! (വീഡിയോ)

January 13, 2019
Google News 3 minutes Read
CATCH

ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയില്‍ ഗ്യാലറിയിലേക്ക് പറന്നിറങ്ങുന്ന സിക്‌സറുകള്‍ കൈപിടിയിലൊതുക്കാന്‍ ഉത്സാഹം കാണിക്കുന്ന ആരാധകര്‍ എല്ലാ മത്സരങ്ങള്‍ക്കിടയിലും പതിവ് കാഴ്ചയാണ്. പലപ്പോഴും കളിക്കാരേക്കാള്‍ മികച്ച ഡൈവിംഗിലൂടെ ഗ്യാലറിയിലെ ആരാധകര്‍ ഞെട്ടിക്കാറുമുണ്ട്. അത്തരത്തിലൊരു വേറിട്ട കാഴ്ചയാണ് ഈ വീഡിയോയില്‍.

Read More: പഴശ്ശിരാജയിലെ നീക്കം ചെയ്ത ഭാഗം വൈറലാകുന്നു

ഗ്യാലറിയില്‍ ക്യാച്ചെടുക്കാന്‍ ശ്രമിച്ച് ക്രിക്കറ്റ് ലോകത്ത് ചിരി പടര്‍ത്തുകയാണ് ഈ ആരാധകന്‍. മെല്‍ബണ്‍ റെനഗേഡ്‌സും, ബ്രിസ്‌ബെയിന്‍ ഹീറ്റ്‌സും തമ്മില്‍ നടക്കുന്ന ബിഗ് ബാഷ് ട്വന്റി 20 ലീഗിലായിരുന്നു ആരാധകന്റെ ക്യാച്ച് ശ്രമം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബെയിന്‍ ഹീറ്റ്‌സിന്റെ 15-ാം ഓവറിലാണ് രസകരമായ കാഴ്ച. ലെഗ് സ്പിന്നര്‍ കാമറോണ്‍ ബോയ്‌സെറിഞ്ഞ ഓവറിലെ രണ്ടാം പന്ത് സ്റ്റെപ്പൗട്ട് ചെയ്ത് ക്രിസ് ലിന്നിന്റെ കൂറ്റന്‍ ഷോട്ട് പിറന്നു. പന്ത് സൈറ്റ് സ്‌ക്രീനിന് മുകളിലൂടെ പിറന്നു. ഇതിനിടെ പറന്നുപൊങ്ങിയ പന്ത് ക്യാച്ചെടുക്കാന്‍ സൈറ്റ് സ്‌ക്രീനിന് സമീപത്തെ ഗ്യാലറിയിലിരുന്ന കാണികളിലൊരാള്‍ സൈറ്റ് സ്‌ക്രീനിന് പിന്നിലേക്ക് ഓടിയെത്തി.

പക്ഷേ, പന്ത് പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഓടിയെത്തുന്നതിനിടെ ബാലന്‍സ് ചെറുതായൊന്ന് നഷ്ടപ്പെട്ട അദ്ദേഹം കാലിടറി വീണു. ഈ സമയം പന്ത് നിലത്തെത്തുകയും ചെയ്തു. ക്യാച്ച് നഷ്ടമായെങ്കിലും ആരാധകന്റെ പരിശ്രമം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here