Advertisement

സാമ്പത്തിക സംവരണ ബിൽ നടപ്പിലാക്കാനൊരുങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ

January 14, 2019
Google News 0 minutes Read
bjp led states to enforce economic survey bill

കേന്ദ്ര സർക്കാരിൻറെ സാമ്പത്തിക സംവരണ ബിൽ നടപ്പിലാക്കാനൊരുങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഗുജറാത്ത് സർക്കാർ സംവരണം നടപ്പിലാക്കാൻ തീരുമാനമെടുത്തതായി മുഖ്യമന്ത്രി വിജയ് റൂപാണി വ്യക്തമാക്കി. അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കി സർക്കാർ സ്ഥാപനങ്ങളിൽ മാത്രമായി സംവരണംനടപ്പിലാക്കാനാണ് തീരുമാനം.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപെടുത്തി പാർലമെൻറ് പാസാക്കിയ ബിൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ തീരുമാനമായി. സംവരണ ബിൽ നടപ്പിലാക്കുമെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. ലോക്‌സഭ തിരഞെടുപ്പിനു മുമ്പായി മറ്റ് സംസ്ഥാനങ്ങളിലും സംവരണം നടപ്പിലാക്കാനാണ് നീക്കം. തിരഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിനായി മുമ്പായി നടപടികൾ പൂർത്തീകരിക്കും. അതേ സമയം സാമ്പത്തിക സംവരണത്തിൻറെ ആദ്യഘട്ടത്തിൽ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമായാകും നടപ്പിലാക്കുക. സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി ബാധകമാകും വിധമായിരുന്നു സംവരണ ബിൽ പാർലമെൻറ് പാസാക്കിയിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ സംവരണം ഏർപെടുത്തുന്നതിനെതിരെ അലഹാബാദ് ഹൈക്കോടതി വിധി നിലനിൽക്കുന്നതാണാ കാരണം. ഇതിനാൽ 20192020 അദ്ധ്യയന വർഷത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ മാത്രമേ സംവരണം നടപ്പിലാവുകുള്ളു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here