‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ലെ ആദ്യ ഗാനം പുറത്തിറക്കി; വീഡിയോ കാണാം

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം പുറത്തിറക്കി. ഗോവയില്‍ ചിത്രീകരിച്ച ഗാനമാണ് പുറത്തിറക്കിയത്. റേച്ചൽ ഡേവിഡ് എന്ന സയ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രംകൂടിയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.
‘ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രന്‍ പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്നു എന്ന പ്രത്യേകതയുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here