തീയറ്ററുകളിൽ എമ്പുരാന്റെ മാസ് എൻട്രി, ഇംഗ്ലീഷ് പടം പോലെയെന്ന് സുചിത്ര മോഹൻലാൽ; സൂപ്പറെന്ന് പ്രണവ് മോഹൻലാൽ

സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന എമ്പുരാൻ തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു. വൻ ഹൈപ്പിലെത്തിയ ചിത്രം അതിനൊത്ത് ഉയർന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എമ്പുരാനിലെ അഭിനേതാക്കൾക്ക് പുറമേ മറ്റു നിരവധി താരങ്ങളും ചിത്രം കാണാൻ തീയറ്ററിൽ എത്തിയിരുന്നു.
കുടുംബത്തിനൊപ്പമായിരുന്നു മോഹൻലാൽ സിനിമ കാണാൻ എത്തിയിരുന്നത്. സൂപ്പർ പടമെന്നാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രണവ് മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘നല്ല പടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഒരു ഇംഗ്ലീഷ് സിനിമ പോലെ’യാണ് തോന്നിയെന്നായിരുന്നു സുചിത്ര മോഹൻലാൽ പ്രതികരിച്ചത്.
എമ്പുരാന്‍ ആദ്യ ഷോ കണ്ട മേജര്‍ രവി ‘ഒരു വേള്‍ഡ് ക്ലാസ് ഫിലിം’ എന്നാണ് സിനിമയെ വിശേഷിപ്പിച്ചത്. ആളുകള്‍ എക്‌സ്‌പെക്റ്റ് ചെയ്യുന്നത് എന്താണോ അത് തിയേറ്ററില്‍ ചെന്നാല്‍ കിട്ടുമെന്നതില്‍ സംശയമില്ലമെന്നും അദ്ദേഹം പറയുന്നു.
എമ്പുരാൻ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും ആറ് വര്‍ഷത്തിലൊരിക്കൽ ഉത്സവം വന്നുകൊണ്ടിരിക്കുമെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു. സിനിമ എല്ലാവരും പോയി കണ്ടോളൂ. ഈ സിനിമ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ആറ് വര്‍ഷത്തിലൊരിക്കൽ ഈ ഉത്സവം ഇങ്ങനെ വന്നോണ്ട് ഇരിക്കും. സിനിമ വന്‍പൊളിയാണ്.
ശരിക്കും ഉത്സവം ആണ്. ഇത്തരത്തില്‍ ഉള്ള വലിയ പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇനിയുമുണ്ടാകട്ടെ. അതിന്റെ ഒരു തുടക്കമാകട്ടെ ഈ സിനിമ. പൃഥ്വി ഒരു ഡയറക്ടര്‍ മാത്രമല്ല. ഒരു പ്രത്യേക തരം റോബോട്ട് സെറ്റിങ്‌സാണ്. സി ജി ഐ എന്ന് തോന്നാത്ത മലയാള സിനിമയാണ് എമ്പുരാനെന്നും സുരാജ് കൂട്ടിച്ചേർത്തു.
അതേസമയം, എമ്പുരാൻ ഇതിനകം 50 കോടി ക്ലബ്ബിലെത്തിയെന്നാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ അറിയിച്ചത്. റിലീസിന് മുന്നോടിയായിരുന്നു ഇത്. ഈ കണക്ക് പ്രകാരം റിലീസ് ചെയ്ത് ആദ്യ ദിനം 50 കോടി ക്ലബ്ബിലെത്തുന്ന ആദ്യമായ ചിത്രമായിരിക്കുകയാണ് എമ്പുരാൻ.
Story Highlights : Suchithra Mohanlal Panav Mohanlal About Empuraan FDFS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here