Advertisement

കൊച്ചു സ്റ്റീഫനായി പ്രണവ് മോഹൻലാൽ ; സസ്പെൻസ് പൊളിച്ച് പൃഥ്വിരാജ്

April 1, 2025
Google News 2 minutes Read

എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലം അഭിനയിച്ചത് പ്രണവ് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരനും സംഘവും. ചിത്രത്തിലെ സസ്പെൻസ് അതിഥിവേഷമായിരുന്ന പ്രണവിന്റെ സാന്നിധ്യം ക്യാരക്റ്റർ പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല.

15 ആമത്തെ വയസിൽ ഫാദർ നെടുമ്പള്ളിയുടെ അരികിൽ നിന്നും കാണാതായ സ്റ്റീഫൻ നെടുമ്പള്ളി, പിന്നീടുള്ള 26 വർഷങ്ങൾ എവിടെയായിരുന്നുവെന്നൊരു ചോദ്യം ലൂസിഫർ എന്ന ചിത്രത്തിൽ ഉയരുന്നുണ്ട്. അതിനുള്ള ഉത്തരമായിട്ടായിരുന്നു എമ്പുരാനിൽ ബോംബെ അധോലോകത്തേയ്ക്ക് പ്രവേശിക്കുന്ന യുവാവായ സ്റ്റീഫന്റെ രൂപത്തിൽ പ്രണവ് മോഹൻലാൽ എത്തിയത്.

ഇതിനുമുൻപ് കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തിലായിരുന്നു പ്രണവ്, മോഹൻലാലിന്റെ ചെറുപ്പം അഭിനയിച്ചത്. പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനു കീഴിൽ സിനിമ ഇതിനകം കണ്ടവരിൽ ചിലർ കമന്റ് ചെയ്തത്, ‘ഇത് അഭിനയിച്ചത് പ്രണവായിരുന്നോ? ഞാൻ കരുതിയത് മോഹൻലാലിന്റെ AI വേർഷൻ ആണെന്നാണ്’ എന്നൊക്കെയാണ്.

എമ്പുരാനില്‍ 24 വെട്ട്; വില്ലന്റെ പേര് മാറ്റി, നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കിRead Also:

ഇതിനകം ഏറ്റവും വേഗം 200 കോടി ക്ലബ്ബിൽ കയറുന്ന മലയാള ചിത്രമായി എമ്പുരാൻ മാറിയിട്ടുണ്ട്. ഏറ്റവും വേഗം 50 കോടി കേരളം ഗ്രോസ് നേടുന്ന ചിത്രമെന്ന പെരുമയും ഇപ്പോൾ എമ്പുരാന്റെ പേരിലാണ്. കേരളത്തിൽ മാത്രമല്ല ഓവർസീസിലും മിഡിൽ ഈസ്റ്റിലും അനവധി കളക്ഷൻ റെക്കോർഡുകൾ എമ്പുരാൻ 5 ദിവസം കൊണ്ട് ഭേദിച്ചു കഴിഞ്ഞു.

Story Highlights :Pranav Mohanlal as young Stephen; Prithviraj breaks the suspense

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here