‘സര്‍ക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?’; ഉത്തരം അറിയാന്‍ മോദി

മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യവുമായി സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി ജനങ്ങളുടെ അഭിപ്രായം അറിയുകയാണ് മോദിയുടെ ലക്ഷ്യം. നമോ ആപ്പ് വഴി ജനങ്ങളുടെ പ്രതികരണം അറിയുകാണ് ലക്ഷ്യം. ജനങ്ങളുടെ പ്രതികരണം അറിയാന്‍ പ്രത്യേക സര്‍വേ നടത്തുകയാണ് ‘നമോ ആപ്പിലൂ’ടെ.
നിങ്ങളുടെ അഭിപ്രായം എന്തായാലും രേഖപ്പെടുത്തുക. അത് പ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് സഹായകമാകും. നിങ്ങള്‍ ഈ സര്‍വേ ഫോം പൂര്‍ണമായും പൂരിപ്പിക്കുക. മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക- എന്നാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മോദി ജനങ്ങളോട് സംവദിച്ചിരിക്കുന്നത്. പുതിയ രാഷ്ട്രീയസഖ്യങ്ങളെക്കുറിച്ചും സര്‍വേയില്‍ ചോദ്യങ്ങളുണ്ട്. പുതിയ സഖ്യം നിങ്ങളുടെ മേഖലയില്‍ സ്വാധീനമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ എന്നാണ് പ്രധാനമന്ത്രിയുടെ ചോദ്യം.
‘രാജ്യത്ത് ഏത് കാര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?’, ‘നിങ്ങളുടെ മണ്ഡലത്തിലെ ഏറ്റവും ജനപ്രിയരായ ബിജെപി നേതാക്കള്‍ ആരെല്ലാം?’, ‘ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നോ’ തുടങ്ങിയ പ്രസക്ത ചോദ്യങ്ങളെല്ലാം സര്‍വ്വേയില്‍ ഉണ്ട്. സ്മാര്‍ട്ട് ഫോണുള്ളവര്‍ക്കാര്‍ക്കും നമോആപ്പ് വഴി ഈ സര്‍വേയില്‍ പങ്കെടുക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here