പൊന്നമ്പലമേട്ടില്‍ മകരവിളക്ക് കണ്ടു; ശബരിമല ഭക്തിസാന്ദ്രം

ദര്‍ശന സായൂജ്യത്തില്‍ ഭക്തര്‍ ശബരിമലയില്‍. ലക്ഷകണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് കണ്ടു. ദീപാരാധനയ്ക്ക് ശേഷം മകരവിളക്ക് കണ്ടതോടെ ശബരിമല ഭക്തിസാന്ദ്രമായി. മകരവിളക്കിന്റെ പ്രഭാവലയത്തില്‍ ഭക്തര്‍ ശരണം വിളികള്‍ മുഴക്കി. ശ്രീകോവിലിന് മുന്നില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പനെ കാണാന്‍ വന്‍ ഭക്തജനത്തിരക്കാണ്. ഭക്തസഹസ്രങ്ങളാണ് അയ്യനെ കാണാന്‍ കാത്തുനില്‍ക്കുന്നത്. എല്ലാവര്‍ക്കും അയ്യപ്പ ദര്‍ശനം സാധ്യമാകും വിധം ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.
5.30 ഓടെയാണ് ശരംകുത്തിയില്‍ തിരുവാഭരണഘോഷ യാത്ര എത്തിയത്. ആറ് മണിയോടെ തിരുവാഭരണ ഘോഷയാത്ര വലിയ നടപന്തലില്‍ എത്തി. സന്നിധാനത്തെ നട അടച്ച ശേഷം മണികണ്ഠനെ തിരുവാഭരണങ്ങള്‍ അണിയിക്കാനായി സന്നിധാനത്തെ നട അടച്ചു. 6.30 ഓടെയാണ് നട തുറന്ന് ദീപാരാധന നടന്നത്. അതിനുപിന്നാലെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് കണ്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here