‘മറുകരയില്‍ നാം കണ്ടീടും’ സഹോദരന്റെ സംസ്കാരചടങ്ങില്‍ കരളുരുകി പാടിയ സഹോദരി ആഴ്ചകള്‍ക്ക് ശേഷം ‘മറുകര’യിലേക്ക്

” മറുകരയിൽ നാം കണ്ടീടും” വിറയാര്‍ന്ന ശബ്ദത്തില്‍ സഹോദരന്റെ സംസ്കാര ചടങ്ങില്‍ പാടിയ സഹോദരിയും ‘മറുകരയിലേക്ക്’. അപ്രതീക്ഷിത മരണത്തില്‍ വിറങ്ങലിച്ച് ഒരു കുടുംബവും നാടും. ചെങ്ങന്നൂർ എക്കലയിൽ ജോർജ് – സോഫി ദമ്പതികളുടെ മകൻ ജിഫിൻ ആഴ്ചകള്‍ക്ക് മുമ്പാണ് മരിക്കുന്നത്. അന്ന് സഹോദരന്റെ മൃതദേഹത്തിന് സമീപത്ത് ഇരുന്ന് ജിഫിലി ഹൃദയം തകര്‍ന്ന് പാടിയത് നിറകണ്ണുകളോടെയാണ് . എന്നാല്‍ ആഴ്ചകള്‍ക്ക് ഇപ്പുറത്ത് ഹൃദയാഘാതത്തില്‍ തന്നെ ജിഫിലിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആഴ്ചകളുടെ ഇടവേളകളില്‍ രണ്ട് മക്കളുടേയും അപ്രതീക്ഷിത മരണം കുടുംബത്തെ ആകെ തളര്‍ത്തിയിരിക്കുകയാണ്.
ചെങ്ങന്നൂർ എക്കലയിൽ ജോർജ് – സോഫി ദമ്പതികളുടെ മകൻ ജിഫിൻ ആറു മാസം മുൻപാണ് വിവാഹിതനായത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ജിഫിന് ഉറക്കത്തിലാണ് മരണം സംഭവിച്ചത്. ജിനിനാണ് ഭാര്യ.
ജിഫിലിന്റെ മരണവും ഉറക്കത്തില്‍ തന്നെയാണ് തലേദിവസം ഭക്ഷണശേഷം ഉറങ്ങിയ ജിഫിലിയെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here