Advertisement

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ് യാഥാര്‍ത്ഥ്യമായി

January 15, 2019
Google News 1 minute Read
BYPASS

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ബൈപ്പാസ് നിര്‍മ്മാണ പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണു ബൈപാസ്. 1972ല്‍ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം ആല്‍ത്തറമൂട് ഭാഗവും പുനര്‍നിര്‍മിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മന്ത്രിമാരായ ജി.സുധാകരന്‍, മേഴ്‌സിക്കുട്ടിയമ്മ, രാജു എന്നിവരും പങ്കെടുക്കുന്നുണ്ട്. വൈകിട്ടു 4ന് തിരുവനന്തപുരത്തു വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഹെലികോപ്റ്ററിലാണ് കൊല്ലത്തെത്തിയത്.

Read Also: ശബരിമല; സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ അറപ്പോടെയാണ് കാണുന്നതെന്ന് മോദി

കേരള പുനര്‍നിര്‍മ്മാണത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതികള്‍ വൈകിച്ച് പൊതുധനം പാഴാക്കുന്ന രീതി തുടരാനാകില്ല. പദ്ധതികള്‍ 20-30 വര്‍ഷം വൈകുന്നത് കുറ്റകൃത്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here