ന്യൂനപക്ഷ വിഭാഗങ്ങളുടെ വികാരം വോട്ടിലൂടെ പ്രതിഫലിപ്പിക്കാന്‍ മുസ്ലീം ലീഗിന് സാധിച്ചു; മോദിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

ന്യൂനപക്ഷ വിഭാഗങ്ങളുടെ വികാരം വോട്ടിലൂടെ പ്രതിഫലിപ്പിക്കാൻ മുസ്ലീം ലീഗിനായി എന്നാണ് മോദിയുടെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.സംവരണ. മുത്തലാഖ് വിഷയങ്ങളിലുള്ള ലീഗിന്റെ വോട്ടിന് വലിയ ശക്തിയുണ്ടെന്നാണ് ബോധ്യമാവുന്നത്. ന്യൂനപക്ഷ നീക്കങ്ങൾക്കെതിരെ പാർലമെന്റിൽ ഇനിയും പ്രതിഷേധം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also: ‘തല’യുടെ ഫിനിഷിംഗ് ടച്ചൊന്നും അങ്ങനെ പൊയ്‌പോവൂല്ല മോനെ; ട്രോളുകളില്‍ നിറഞ്ഞ് ധോണി
സംവരണ ബ്ലിലിനെ എതിർത്ത മുസ്ലീം ലീഗിനെതിരെ മോദി നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. പാർലമെന്റിൽ മുന്നാക്ക സംവരണ ബില്ലിനെ എതിർത്തത് മൂന്നു പേരാണെന്നും അതിൽ രണ്ടുപേർ മുസ്ലീം ലീഗുകാരാണെന്നും നരേന്ദ്രമോദി പറഞ്ഞു. സ്ത്രീകളോടുള്ള അനീതിയെ അനുകൂലിക്കുന്നവരെ സമൂഹം തള്ളിക്കളയുമെന്നും മോദി വ്യക്തമാക്കി. ലിംഗസമത്വം പറയുന്ന സിപിഐഎം മുത്തലാഖ് വിഷയത്തിൽ മൗനം പാലിച്ചുവെന്നും മോദി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here