Advertisement

ശബരിമല; സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ അറപ്പോടെയാണ് കാണുന്നതെന്ന് മോദി

January 15, 2019
Google News 1 minute Read
pm modi

എൽഡിഎഫ്- യു.ഡി.എഫ് മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫും യുഡിഎഫും കേരളത്തെ അഴിമതിയുടേയും വർഗീയതയുടെയും തടവിലാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരേ നാണയത്തിന്റെ ഇരുവശങ്ങളുമാണ് യു.ഡി.എഫും എൽഡിഎഫും. അധികാരത്തിലെത്തണമെന്ന ചിന്ത മാത്രമാണ് ഇരുമുന്നണികൾക്കുമുള്ളത്. ശബരിമല വിഷയത്തിൽ കേരളാ സർക്കാർ സ്വീകരിച്ച നടപടി ലജ്ജാകരമാണ്. സർക്കാർ നിലപാടിനെ വെറുപ്പോടെയും അറപ്പോടെയുമാണ് കാണുന്നത്. യു.ഡി.എഫിന് ഇക്കാര്യത്തിൽ നിലപാടില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read Also: പ്രധാനമന്ത്രിയുടെ വേദിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

കമ്യൂണിസ്റ്റുകാര്‍ സംസ്‌കാരത്തെ ബഹുമാനിക്കുന്നില്ല. കേരളത്തിലെ ബിജെപി നേതാക്കളെ ആരും വില കുറച്ചു കാണരുത്. കേരളത്തില്‍ തൃപുര ആവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെല്ലാം പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. മുന്നാക്ക സംവരണ ബില്ലിനെ എതിര്‍ത്ത മുസ്ലീം ലീഗ് നടപടിയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. യുഡിഎഫിന്റെ ഘടകക്ഷിയാണ് മുസ്ലീം ലീഗ് എന്ന് ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here