ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ നാട് വിട്ട് പോകണം-ബിജെപി

ഈ രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ട് പോകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന രാജ്യത്തിന്റെ നിലപാട് രാജ്യത്തിന് യോജിച്ചതല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് രാധാകൃഷ്ണന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഹിറ്റ്ലറുടേയും മുസോളിനിയുടേയും ചിത്രങ്ങക്കൊപ്പമാണ് ചെഗുവേരയുടെ ചിത്രങ്ങള്‍ വയ്ക്കേണ്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് ചെഗുവേര. ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണ് വെട്ടിയും തീവച്ചും ജനങ്ങളെ കൊല്ലാന്‍ നടക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് ഇഎംഎസിന്റേയും എകെജിയുടേയും ചിത്രം വരയ്ക്കാമല്ലോ? എന്നും രാധാകൃഷ്ണന്‍ ചോദിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top