ആലപ്പാട് കരിമണൽ ഖനനം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

ആലപ്പാട്ടെ കരിമണൽ ഖനന വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗങ്ങൾ ഇന്ന് തിരുവനതപുരത്ത് നടകും. വൈകിട്ട് 3 മണിക് ഉന്നത തല യോവും നാലുമണിക്ക് ജനപ്രതിനിധികളുടെയും യോഗവും നടക്കും.
കരിമണൽ ഖനനം മൂലം ദുരിതത്തിലായ ആലപ്പാട്ടെ ജനങ്ങൾക് പ്രതീക്ഷ നൽകി രണ്ട് യോഗങ്ങൾ അണ് ഇന്ന് നടക്കുന്നത്. വൈകിട്ട് 3ന് ചേരുന്ന ഉന്നതതല യോഗത്തിൽ വ്യവസായ വകുപ്പിലേയും ഐആർഇയിലേയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് പുറമെ , വ്യവസായമന്ത്രിയും ഫിഷറീസ് മന്ത്രിയും യോഗത്തിലുണ്ടാകും. നാല് മണിക്കാണ് ജന പ്രതിനിധികളുടെ യോഗം. ആലപ്പാട്ടെയും സമീപ പ്രദേശങ്ങളിലേയും പഞ്ചായത്ത് പ്രസിഡന്റുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, എം എൽ എ, തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം സമരസമിതിയുമായി ചർച്ച നടത്താൻ സർക്കാർ ഇതുവരെ സന്നദ്ധമായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here