മലയാളി വിദ്യാർത്ഥിനികളെ ഉപയോഗിച്ച് മൈസൂരിൽ പെൺവാണിഭ സംഘങ്ങൾ; 24 എക്‌സ്‌ക്ലൂസീവ്

മലയാളി വിദ്യാർത്ഥിനികളെ ഉപയോഗിച്ച് മൈസൂരിൽ പെൺവാണിഭ സംഘങ്ങൾ വിലസുന്നു. കോളേജ് വിദ്യാർത്ഥിനികളായ പെൺകുട്ടികളാണ്
ഇവരുടെ വലയിലുള്ളതെന്ന് 24 വാർത്താ സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിരവധി ഏജന്റുമാരാണ് പെൺകുട്ടികളെ എത്തിച്ച് നൽകാൻ കേരളത്തിന്റെ ഈ അതിർത്തി പ്രദേശത്തുള്ളത്. 24 എക്‌സ്‌ക്ലൂസീവ്.

മൈസൂരിലെ ബസ് സ്റ്റാന്റിന് പുറത്തെത്തിയപ്പോൾ തന്നെ ഓട്ടോക്കാരായ ഏജന്റുമാർ ചുറ്റും കൂടി. കാര്യം പറഞ്ഞപ്പോൾ വണ്ടിയിലേക്ക് കയറാൻ ആവശ്യപ്പെട്ടു.മലയാളി പെൺകുട്ടികൾ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും കണ്ടതിന് ശേഷം മാത്രം പണം നൽകിയാൽ മതിയെന്നും വാഗ്ദാനം. വിശ്വാസമുറപ്പിക്കാൻ മൊബൈലിൽ ഫോട്ടോയും കാണിച്ചു തന്നു ഏജൻറുമാർ

ഏതാണ്ട് 9 കിലോമീറ്റർ ദൂരത്തെ ഒരു ഗ്രാമത്തിലാണ് പെൺകുട്ടികളുള്ളത്. ഒരാൾക്ക് ഒരു രാത്രിക്ക് 8000 രൂപ വേണമെന്നും ഏജന്റ് പറഞ്ഞു. അഡ്വാൻസ് നൽകിയാൽ പെൺകുട്ടികളെ നേരിൽ. കാണിച്ച് തരാമെന്നും ഇവർ വാഗ്ദാനം ചെയ്തു. പറഞ്ഞ പണം നൽകിയപ്പോൾ പെൺകുട്ടികളെ കാണിച്ചു തരാനും സംഘം തയ്യാറായി.മലയാളികളടക്കം നിരവധി പെൺകുട്ടികൾ ഇവരുടെ വലയിലുണ്ടെന്ന് ഈ യാത്രയിൽ ഞങ്ങൾക്ക് ബോധ്യമായി.

രാത്രി വരാൻ ആവശ്യപ്പെട്ട സംഘം കൂടുതൽ ആളുകളുണ്ടെങ്കിൽ പണം കുറച്ചു തരാമെന്നും ഞങ്ങളോട് പറഞ്ഞു.പൊലീസിന്റെ യാതൊരു പരിശോധനയും ഈ മേഖലയിലൊന്നും ഇല്ല എന്നതും ദുരൂഹമാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More