അടിമുടി മാറ്റങ്ങളുമായെത്തുന്നു പുതിയ വാഗണ്‍ ആര്‍

മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ വാഗണ്‍ ആര്‍ പുത്തന്‍ സ്‌റ്റൈലിലെത്തുന്നു. മുന്‍ മോഡലുകളിലേതു പോലെ വാഹനത്തിന്റെ ആകൃതിയില്‍ മാത്രമൊതുക്കുന്ന നേരിയ മാറ്റങ്ങളല്ല ഇത്തവണ. നീളത്തിലും വീതിയിലുമൊക്കെ വര്‍ദ്ധന വരുത്തിയതിനോടൊപ്പം എഞ്ചിന് കൂടുതല്‍ കരുത്തുമായാണ് പുതുതലമുറ ഹാച്ച്ബാക്ക് പരിവേഷത്തോടെ പുതിയ വാഗണ്‍ ആര്‍ എത്തുന്നത്.
ഈ മാസം അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.പഴയ മോഡലുകളിലെ ചതുരാകൃതിയില്‍ നിന്നും വ്യത്യസ്തമായി ഹെഡ്‌ലൈറ്റിനോട് ഇഴുകിച്ചേരുന്ന രീതിയിലാണ് പുതിയ വാഗണ്‍ ആറിന്റെ മുന്‍ ഭാഗം. വശങ്ങളിലും പിന്നിലുമെല്ലാം രൂപമാറ്റം വരുത്തിയിരിക്കുന്നതിനാല്‍ തീര്‍ത്തും പുതുമ നിറഞ്ഞതാണ് പുതിയ മോഡല്‍.
എയര്‍ബാഗ്, എ.ബി.എസ്. തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. മുന്‍സീറ്റുകളിലെ എയര്‍ബാഗുകള്‍ എല്ലാ മോഡലുകളിലും ലഭ്യമാണ്. ഡാഷ് ബോര്‍ഡില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ക്കു പുറമേ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനങ്ങളും ഹെഡ്‌ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍ എന്നിവയിലെ മാറ്റങ്ങളും ശ്രദ്ധേയമാണ്.
3,655 എം.എം. നീളവും 1,620 എം.എം.വീതിയും 1,6775 എം.എം. ഉയരവുമാണ് പുതിയ മോഡലിനുള്ളത്. എല്‍,വി,ഇസഡ് വേരിയന്റുകളിലായി ആറ് നിറങ്ങളില്‍ പുതിയ വാഗണ്‍ ആര്‍ ലഭ്യമാകും. 4.15 ലക്ഷം രൂപ മുതല്‍ 5.30 ലക്ഷം വരെയാണ് വിവിധ മോഡലുകള്‍ക്കായി എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. 1999 ല്‍ ആദ്യമായി വിപണിയിലെത്തിയ വാഗണ്‍ ആര്‍ മാരുതിയുടെ ഏറ്റവുമധികം വിറ്റഴിഞ്ഞ മോഡലുകളിലൊന്നാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here