ശബരിമലയില്‍ പൊലീസ് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാരത്തില്‍

ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ പൊലീസ് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാരത്തില്‍. ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനത്തിനെത്തിയ രേഷ്മാ നിഷാന്ത്, ഷനില എന്നീ യുവതികളെ പൊലീസ് പ്രതിഷേധത്തെ തുടര്‍ന്നു തിരിച്ചിറക്കിയത്. ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ നിരാഹാരം നടത്തുന്നത്. പൊലീസ് തങ്ങളെ ദര്‍ശനം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ലെന്ന് യുവതികള്‍ കുറ്റപ്പെടുത്തി. അറസ്റ്റു ചെയ്യുന്നുവെന്ന് പറഞ്ഞാണ് പൊലീസ് തങ്ങളെ തിരിച്ചിറക്കിയത്. നിലവില്‍ പൊലീസ് കസ്റ്റഡയിലാണെന്നും യുവതികള്‍ പറഞ്ഞു. ശബരിമല ദര്‍ശനം നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. അതേസമയം, യുവതികളുടെ കണ്ണൂരിലെ വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here