Advertisement

വഴിയോര കച്ചവടക്കാരെ വഴിയാധാരമാക്കി കെഎസ്ആര്‍ടിസി

January 17, 2019
1 minute Read
street venders

വർഷങ്ങളായി നടത്തിവന്ന ഉപജീവന മാർഗം ഒറ്റ രാത്രി കൊണ്ട് കെഎസ്ആര്‍ടിസി മുടക്കിയതിന്റെ വേദനയില്‍ ഒരു കൂട്ടം വഴിയോര കച്ചവടക്കാര്‍.  തിരുവനന്തപുരം കോട്ടയ്ക്കകത്ത് 30 വർഷത്തിലധിമായി വഴിയോര കച്ചവടം നടത്തി വന്നവരെയാണ്  ഒരു രാത്രി കൊണ്ട് കെഎസ്ആര്‍ടിസി വഴിയാധാരമാക്കിയത്.

കഴിഞ്ഞ ദിവസം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രിയെത്തുന്നതിന്റെ ഭാഗമായി പൊലീസ് സുരക്ഷാ മുൻകരുതൽ സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രി കടന്നു പോകുന്ന വഴിയിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് സുരക്ഷാ വേലി തീർത്തു. പ്രധാനമന്ത്രി തിരിച്ചു പോയതോടെ നഗരം പഴയ നിലയിലായി. എന്നാൽ കെഎസ്ആര്‍ടിസി ബസ്സുകൾ കൊണ്ടിട്ട് ഇവരുടെ വരുമാന മാര്‍ഗ്ഗത്തിന് ‘സഡണ്‍ ബ്രേക്ക്’ ഇടുവിച്ചു അധികൃതര്‍.

കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരത്തിനു മുന്നിൽ വഴിയോര കച്ചവടം അംഗീകരിക്കില്ലന്ന നിലപാടാണ് എഡി ടോമിൻ ജെ തച്ചങ്കരിയ്ക്ക് . ജീവനും ജീവിതവുമായിരുന്നു ഇവർക്ക് വഴിയോര കച്ചവടം . ഇനി എങ്ങനെ കുടുംബം പുലർത്തുമെന്ന ആശങ്കയിലാണ് ഈ വഴിയോര കച്ചവടക്കാർ .ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവർ ഗതാഗത മന്ത്രിയേയും കണ്ടു. എന്നാല്‍ ഇതുവരെ ഇവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top