Advertisement

രാകേഷ് അസ്താനയെ ചുമതലയിൽ നിന്നും മാറ്റി

January 17, 2019
Google News 0 minutes Read
rakesh asthana removed

സി ബി ഐ സ്പെഷ്യൽ ഡയറക്ടർ ആയിരുന്ന രാകേഷ് അസ്താനയെ ബ്യൂറോ ഓഫ് സിവിൽ എവിയേഷൻ സെക്യൂരിറ്റിയിലേക്ക് സ്ഥലം മാറ്റി. അസ്താനക്ക്‌ പുറമെ മറ്റു ചില ഉദ്യോഗസ്ഥരുടെ നിയമന കാലാവധിയും വെട്ടിച്ചുരുക്കിയിട്ടുണ്ട്.

മുൻ സി ബി ഐ ഡയറക്ടർ അലോക് വർമയുമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയും പരസപരം അഴിമതി ആരോപങ്ങൾ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ രാകേഷ് അസ്തനയെ സ്പെഷ്യൽ ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് അലോക് വേർമ സി ബി ഐ ഡയറക്ടർ സ്ഥാനത്തു തിരിച്ചു വന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ആദ്യക്ഷതയിലുള്ള ഉന്നത തല സമിതി അദ്ദേഹത്തെ സി ബി ഐ യിൽ നിന്ന് സ്ഥലം മാറ്റി. ഈ സാഹചര്യത്തിലാണ് വിവാദമുണ്ടാക്കിയ അസ്തനയെയും മാറ്റാൻ തീരുമാനം ഉണ്ടായത്. മാത്രമല്ല അസ്തനക്കെതിരെ കൈക്കൂലി കേസിൽ സമർപ്പിച്ച കുറ്റപത്രം റദാക്കാൻ ഡൽഹി ഹൈക്കോടതി തയ്യാറാകാതിരുന്നതും നടപടിക്ക് കാരണമായെന്നാണ് സൂചന. പുതിയ സി ബി ഐ ഡയറക്ടർ ഫെബ്രുവരി ഒന്നിന് ചുമതലയേൽക്കും. ഡയറക്ടറെ തീരുമാനിക്കാനുള്ള ഉന്നതതല സമിതി ഈ മാസം 24നാണു ചേരുക. സ്പെഷ്യൽ ഡയറക്ടർ എന്ന നിലയിൽ പരിഗണിക്കപെടേണ്ട ആളായിരുന്നു രാകേഷ് അസ്തന. അസ്തനക്കു പുറമെ എ കെ ശർമ്മ, എം കെ സിൻഹ, ജയന്ത് നായ്ക്കനാവരെ എന്നിവരെയും സി ബി ഐയിൽ നിന്ന് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here