വേദന കടിച്ചമര്‍ത്തി, ഒറ്റക്കൈ കൊണ്ട് ബാറ്റ് വീശി സഞ്ജു; കയ്യടിച്ച് സോഷ്യല്‍ മീഡിയ

വിരലിന് പരിക്കേറ്റിട്ടും വേദന കടിച്ചമര്‍ത്തി സഞ്ജു ബാറ്റ് വീശി. ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ പരിക്കിനെ വക വയ്ക്കാതെ ബാറ്റിംഗിനിറങ്ങിയ സഞ്ജു സാംസണ്, കയ്യടിച്ച് സോഷ്യല്‍ മീഡിയ.
Sanju Samson with his fractured right ring finger strapped. He is likely to be out for four weeks. #RanjiTrophy #KERvGUJ pic.twitter.com/BrnuFjfZCh
— Narayanan S (@narayanantweaks) January 16, 2019
മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു സഞ്ജുവിന്റെ വിരലിന് പരിക്കേറ്റത്. എന്നാല്‍, ആ വേദന കടിച്ചമര്‍ത്തി സഞ്ജു ബാറ്റിംഗിനിറങ്ങി. വലത് കൈവിരലിലെ എല്ലിന് പൊട്ടല്ലുള്ളതിനാല്‍ സഞ്ജു ഒറ്റക്കൈ കൊണ്ടാണ് ബാറ്റ് വീശിയത്. പരിക്കിനെ വെല്ലുവിളിച്ച് ബാറ്റിംഗിനിറങ്ങിയ സഞ്ജുവിന് ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസയും.
Few hours ago, Sanju Samson was with broken finger but now batting in the crease when Kerala is 9 down for getting more lead for Kerala in the second innings.
Pic credit : @narayanantweaks. pic.twitter.com/stQxSoYXmb
— Johns Benny (@CricCrazyJohns) January 16, 2019
നേരത്തെ, മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 17 റണ്‍സെടുത്ത് ബാറ്റ് ചെയ്യുമ്പോഴായിരുന്നു സഞ്ജുവിന് പരിക്കേറ്റത്. ഗുജറാത്ത് ബൗളര്‍ കലേരിയയുടെ പന്ത് സഞ്ജുവിന്റെ വലത് കൈയുടെ മോതിര വിരലില്‍ കൊള്ളുകയായിരുന്നു. തുടര്‍ന്ന് അസഹനീയമായ വേദനയെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും ചെയ്തു. പിന്നീട് നടത്തിയ എക്‌സ് റേ പരിശേധനയില്‍ വിരലിന്റെ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് നാലാഴ്ച വിശ്രമമായിരുന്നു ഡോക്ടര്‍മാര്‍ താരത്തിന് നിര്‍ദേശിച്ചത്.
എന്നാല്‍, രണ്ടാം ഇന്നിംഗ്‌സില്‍ കേരളം തകര്‍ന്നതോടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സഞ്ജു പതിനൊന്നാമനായി ബാറ്റിംഗിനെത്തുകയായിരുന്നു. വലത് കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടിരുന്ന സഞ്ജു, തന്റെ ഒരു കൈ മാത്രം ഉപയോഗിച്ചാണ് പിന്നീട് ബാറ്റ് ചെയ്തത്. കടുത്ത വേദനയെ അതിജീവിച്ച് ഒന്‍പത് പന്തുകള്‍ നേരിട്ട താരം അവസാനം അക്‌സര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here