മാസ് ഗെറ്റപ്പില്‍ കുഞ്ചാക്കോ ബോബന്‍; ‘അള്ള് രാമേന്ദ്രന്‍’ ട്രെയിലര്‍ പുറത്തിറക്കി

കുഞ്ചാക്കോ ബോബന്‍ നായക വേഷത്തിലെത്തുന്ന ‘അള്ള് രാമേന്ദ്രന്‍’ ട്രെയിലർ പുറത്തുവിട്ടു. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ് ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ചാന്ദ്നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് നായികമാര്‍. കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍ ബോള്‍ഗാട്ടി, അനൂപ് വിക്രമന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.
സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് നിര്‍മാണം. ചിത്രം ഫെബ്രുവരി 1-ന് സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിന് എത്തിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here