Advertisement

കർണാടകയില്‍ ഇന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം

January 18, 2019
Google News 0 minutes Read

കർണാടകയില്‍ സർക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനിടെ ഇന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം. മുഴുവന്‍ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. അതൃപ്തരായ എംഎല്‍എമാർ മുബൈയിലെ ഹോട്ടലില്‍ നിന്ന് തിരികെ ബംഗലൂരുവിലേക്ക് എത്തിയെന്നാണ് സൂചന. സർക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

രമേഷ് ജർക്കിഹോളി, മാഹേഷ് കാമാത്തല്ലി, ഉമേഷ് യാദവ്, ബി നാഗേന്ദ്ര എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബംഗലൂരുവില്‍ തിരിച്ചെത്തിയത്. വിമത നീക്കവുമായി കുറച്ച് ദിവസങ്ങളായി ഇവർ മുബൈ ഹോട്ടലില്‍ തന്പടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പാർട്ടി എംഎല്‍എമാർക്ക് വിപ്പ് നല്‍കാന്‍ തീരുമാനിച്ചതോടെയാണ് തിരികെ വരാന്‍ ഇവർ തയ്യാറാന്‍ തയ്യാറായാത്. ബി ജെ പിക്ക് കൂടുതല്‍ എം എല്‍എമാരെ ഭരണ പക്ഷത്ത് നിന്ന് അടർത്തി മാറ്റാന്‍ കഴിയാതിരുന്നതും തിരിച്ച് വരവിന് കാരണമായിയെന്നാണ് സൂചന. കർണാടകയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ ഡി കെ ശിവകുമാർ, കെ ജെ ജോർജ്ജ് തുടങ്ങിയ മന്ത്രിമ്മാർ സ്ഥാനമൊഴിഞ്ഞ് അതൃപ്തിയിലുള്ള എംഎല്‍എമാർക്ക് അവസരം നല്‍കാമെന്ന ധാരണയിലേക്ക് വരെ അവസാന ഘട്ടത്തിൽ കോണ്‍ഗ്രസ് എത്തി. സംസ്ഥാത്ത് പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തിതീർക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും സർക്കാരിന് നിലവില്‍ യാതൊരു പ്രതിസന്ധിയുമില്ലെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ടു സ്വാതന്ത്ര എം എൽ എ മാർ പിന്തുണ പിൻവലിചെങ്കിലും നിലവിൽ 118 എം എൽ എ മാരുടെ പിന്തുണ ഭരണ കക്ഷിക്കുണ്ട്. ഹരിയാനയിലെ ആഡംബര ഹോട്ടലിൽ കഴിയുന്ന ബി ജെ പി എംഎൽഎമാർ ഇന്നു തിരികെ പോകുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here